മസ്കത്ത്: ധാക്കയിൽ കഴിഞ്ഞദിവസം ആരംഭിച്ച ഏഷ്യാകപ്പ് പുരുഷ വിഭാഗം ഹോക്കി ടൂർണമെൻറിെൻറ ഉദ്ഘാടന മത്സരത്തിൽ ഒമാന്‍ പരാജയം. നിലവിലെ ചാമ്പ്യന്മാരായ തെക്കൻകൊറിയ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് ഒമാനെ തോൽപിച്ചത്. തുടക്കത്തിൽ മികച്ച പ്രതിരോധത്തിലൂടെ തെക്കൻ കൊറിയൻ മുന്നേറ്റനിരയെ തളച്ച ഒമാനാണ് ആദ്യം ഗോൾ അടിച്ചതും. 13ാം മിനിറ്റിൽ ഗോൾ എന്നു ഉറച്ച ഷോട്ട് ഗോൾപോസ്റ്റിൽനിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്.
18ാം മിനിറ്റിൽ നേരത്തെയുള്ള പിഴവിന് പ്രായശ്ചിത്തം ചെയ്ത റഷാദ് തന്നെ ഒമാനെ മുന്നിലെത്തിച്ചു. 22ാം മിനിറ്റിലാണ് കൊറിയ സമനില ഗോൾ അടിച്ചത്. 30ാം മിനിറ്റിന് മുേമ്പ കൊറിയ ലീഡ് നേടി. ഇതോടെ, ഒമാൻ പ്രതിരോധനിരയുടെ താളം പതുക്കെ നഷ്ടപ്പെട്ടുതുടങ്ങി.
41ാം മിനിറ്റ് എത്തിയപ്പോൾ കൊറിയ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മുന്നിലായിരുന്നു. തുടർന്നുള്ള മിനിറ്റുകളിൽ കൊറിയ മൂന്നു ഗോളുകൾ കൂടി അടിച്ച് പട്ടിക പൂർത്തിയാക്കി. ഇന്ന് ചൈനയുമായാണ് ഒമാെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.