ആലപ്പുഴ സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്‌കത്ത്: ആലപ്പുഴ സ്വദേശി മസ്കത്തിൽ നിര്യാതനായി. ചെങ്ങന്നൂരിലെ തുണ്ടിയിൽ സജി ജോണ്‍ (62) ആണ് മരിച്ചത്.

40 വര്‍ഷത്തോളമായി മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പരേതരായ ചാക്കോ-അമ്മിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ ജോണ്‍ (ഒമാന്‍ റോയല്‍ ആശുപത്രി). മക്കള്‍: സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്).

സഹോദരങ്ങള്‍: പരേതനായ സണ്ണി ചാക്കോ, സാബു ചാക്കോ, സന്തോഷ് ചാക്കോ (മസ്‌കത്ത്), സോണി ഷാജി. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - Alappuzha native passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.