സലാലയിൽനിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവിസുകൾ പുനഃസ്ഥാപിച്ചു

സലാല: രണ്ട്‌ മാസത്തോളമായി നിർത്തിവെച്ചിരുന്ന സലാലയിൽനിന്ന് കേരളത്തിലേക്കുള്ള എക്സ്‌പ്രസ്‌ സർവിസുകൾ മാർച്ച്‌ ഒന്നുമുതൽ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്‌ചയിൽ രണ്ട്‌ സർവിസുകളാണ് പുതിയ ഷെഡ്യൂളിലുള്ളത്‌. കണ്ണൂർ-തിരുവനന്തപുരം പുതുക്കിയ ഷെഡ്യുളിലും ഇല്ല.

മാർച്ച്‌ ഒന്നുമുതൽ കൊച്ചിയിലേക്ക്‌ വ്യഴം, ഞായർ ദിവസങ്ങളിലാണ് സർവിസ്‌. രാവിലെ 9.50ന് കൊച്ചിയിൽനിന്ന് സലാലക്കും ഉച്ചക്ക്‌ 1.25ന് സലാലയിൽനിന്ന് കൊച്ചിക്കുമാണ് സർവിസ്‌. മാർച്ച്‌ മൂന്ന് മുതൽ കോഴിക്കോട്‌ നിന്ന് 10.50ന് സലാലയിലേക്കും 2.20ന് സലാലയിൽനിന്ന് കോഴിക്കോട്ടേക്കുമാണ് സർവിസ്‌. തുടക്കത്തിൽ അമ്പത്‌ റിയാലിനടുത്താണ് നിരക്കുകൾ

സലാലയിൽനിന്ന് നേരിട്ടുള്ള ഏക സർവിസായിരുന്ന എക്സ്‌പ്രസ്‌ ഫ്ലൈറ്റുകൾ റദ്ദാക്കിയത്‌ പ്രവാസികളെ വലിയ പ്രയാസത്തിലാക്കിയിരുന്നു. ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച്‌ മുഖ്യമന്ത്രിക്കും എം.പിമാർക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. കണ്ണൂരിലേക്ക്‌ ആഴ്‌ചയിൽ ഒരു സർവിസെങ്കിലും ആരംഭിക്കണമെന്ന ആവശ്യം കൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോക കേരളസഭാംഗം പവിത്രൻ കാരായി പറഞ്ഞു.

Tags:    
News Summary - Air India Express services from Salalah to Kerala restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.