മസ്കത്ത്: മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വിസുകളും മാര്‍ച്ച് 28 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും. കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച ഔദ്യാഗിക സന്ദേശം യാത്രക്കാര്‍ക്ക് ലഭിച്ചു തുടങ്ങി. ഗൾഫ് മേഖലയിൽ സംഘർഷം തുടരുമ്പോഴും മസ്കത്തിൽനിന്നുള്ള സർവിസുകളാണ് കൂടുതൽ തടസ്സമില്ലാതെ തുടർന്നിരുന്നത്. എന്നാൽ, അടിയന്തരമായി കേരളത്തിലേക്കുള്ള മുഴുവൻ സര്‍വീസുകളും റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.