വൈദ്യുതി ബിൽ അടക്കാൻ പ്രയാസപ്പെടുന്നുണ്ടോ ? ഉപഭോക്താക്കൾക്ക് ആശ്വാസമായി നമ സപ്ലൈ

മസ്കത്ത്: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വൈദ്യുതി ബിൽ അടക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് പണമടക്കുന്നതിൽ ഇളവുകൾ നൽകാൻ നമ സപ്ലൈ. ഇതിനായി 'അബ്ഷർ' എന്ന പ്രത്യേക സേവനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. തൊഴിൽ നഷ്ടം, താൽക്കാലിക സാമ്പത്തിക പ്രതിസന്ധി, അപ്രതീക്ഷിത അടിയന്തര സാഹചര്യങ്ങൾ എന്നിവ കാരണം വൈദ്യുതി ബിൽ അടക്കാൻ പ്രയാസപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്കാണ് സേവനം പ്രയോജനപ്പെടുക.

ഓരോ ഉപഭോക്താവിന്റെയും സാമ്പത്തിക സാഹചര്യം പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും ഇളവുകൾ അനുവദിക്കുക. കുടിശ്ശിക തവണകളായി അടക്കാനുള്ള സൗകര്യം, പണമടക്കുന്നതിന് കൂടുതൽ സമയം അനുവദിക്കൽ, നിശ്ചിത തീയതികളിൽ പണമടക്കാനുള്ള ക്രമീകരണം തുടങ്ങിയവയാണ് സേവനത്തിലൂടെ ലഭ്യമാക്കുക.

കൂടാതെ, ഉപഭോക്താക്കളുടെ സാഹചര്യങ്ങൾക്കനുസരിച്ച് 'യുസ്ർ', 'തസ്ഹീൽ' തുടങ്ങിയ സേവനങ്ങളും മുൻകൂർ പണമടക്കാനുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. സേവനം ആവശ്യമുള്ളവർക്ക് നമ സർവിസസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടോൾ ഫ്രീ നമ്പറായ 1011ൽ ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കാം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടക്കുന്നതിലെ ഭാരം കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.

Tags:    
News Summary - Struggling with Electricity Bills? Nama Supply Introduces Relief Measures for Consumers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.