ഒമാനും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു
മസ്കത്ത്: ഒമാനും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് കരാർ കാലാവധിയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഇത് പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് സാധാരണ സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒമാനിലേക്കും തിരിച്ച് ഒമാൻ എയറും സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സർവീസ് നടത്തും. യാത്രക്കാർക്ക് ഇൗ വിമാനങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും.
ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഇവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ, ഒ.സി.െഎ കാർഡ് ഉടമകൾ, ഇന്ത്യൻ വിസ ലഭിച്ച ഒമാനി പൗരന്മാർ എന്നിവർക്കാണ് യാത്രാനുമതി ലഭിക്കുക. ഒമാനിലേക്കുള്ള വിമാനങ്ങളിൽ സ്വദേശികൾ, ഒമാനിലേക്ക് പോകുന്ന റസിഡൻറ് വിസയിലുള്ള ഇന്ത്യക്കാർ എന്നിവർക്ക് യാത്ര ചെയ്യാം. ഒമാനിലേക്കുള്ള ഇന്ത്യക്കാരുടെ പ്രവേശനാനുമതി സംബന്ധിച്ച വിഷയങ്ങൾ ടിക്കറ്റ് നൽകുേമ്പാൾ വിമാന കമ്പനി ഉറപ്പുവരുത്തേണ്ടതാണ്. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിർദേശങ്ങൾക്ക് അനുസരിച്ചും കോവിഡ് മാനദണ്ഡങ്ങൾക്കും അനുസരിച്ചായിരിക്കണം സർവീസ്.
പ്രവാസികളുടെ യാത്ര സുഗമമാക്കുന്നതാണ് എയർ ബബിൾ സംവിധാനം. ഇനി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്നതിന് എംബസിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. വിമാന കമ്പനികൾക്ക് ടിക്കറ്റുകൾ അവരുടെ വെബ്സൈറ്റുകൾ വഴിയോ ട്രാവൽ ഏജൻറുമാർ മുഖേനയോ വിൽപന നടത്താവുന്നതാണ്.
സെപ്റ്റംബർ അവസാനം വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് ഒമാനിലേക്ക് വരാൻ വിദേശകാര്യമന്ത്രാലയത്തിെൻറ മുൻകൂർ അനുമതി വേണ്ടിയിരുന്നു. വന്ദേഭാരത് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും മാത്രമാണ് ഇവരെ കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നത്. ഒക്ടോബർ ഒന്നു മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുകയും രാജ്യാന്തര സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.