35 വയസ്സിന് മുകളിലുള്ളവർ ആരോഗ്യ പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: 35 വയസ്സിന് മുകളിലുള്ളവർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനും പതിവ് ആരോഗ്യ പരിശോധനകൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 17ന് ആചരിക്കുന്ന ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ചാണ് മന്ത്രാലയം നിർദേശം നൽകിയത്. ‘ജീവിതകാലം മുഴുവൻ സുരക്ഷിത പരിചരണത്തിലേക്ക്’ എന്ന സന്ദേശവുമായി നടത്തുന്ന പ്രചാരണത്തിന്‍റെ ഭാഗമായി സമീപത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Health Ministry urges people over 35 to undergo health check-ups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.