ഒമാനിലെ പ്രവാസി നാട്ടില്‍ നിര്യാതനായി

മത്ര: ഒമാനിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി നാട്ടില്‍ നിര്യാതനായി.വടകര തോടന്നൂര്‍ പുളിങ്കുന്നിന്മേല്‍ നിസാമുദ്ദീൻ (54) ആണ് മരിച്ചത്. മത്ര സൂഖില്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള സില്‍വര്‍ ഗേറ്റ് മെന്‍സ് റെഡിമൈഡ് ഗാര്‍മെന്‍റസിൽ ജോലിക്കാരനായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയതായിരുന്നു.

കുഞ്ഞമ്മദ് തായത്ത്, കുഞ്ഞലീമ ദമ്പതികളുടെ മകനാണ്. അസ്മയാണ് ഭാര്യ. ദീർഘകാലം കാലം മത്ര സൂഖിലെ പ്രവാസിയായതിനാല്‍ മത്രക്കാര്‍ക്കിടയില്‍ സുപരിചിതനാണ് നിസാം.

Tags:    
News Summary - Oman Expatriate passed away in his home country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.