ഭാവന
സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിൽ ആരാകും ആ പ്രിയ താരമെന്ന സസ്പെൻസിന് വിരാമം. ജനുവരി 30ന് സലാല അൽ മറൂജ് ആംഫി തിയറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യിൽ മലയാളത്തിന്റെ പ്രിയ നടി ഭാവനയെത്തും. മലയാളത്തിൽനിന്ന് തെന്നിന്ത്യൻ താരമായി വളർന്ന നടി ഭാവന ഒരു പതിറ്റാണ്ടിേലറെയായി അഭിനയ രംഗത്തുണ്ട്. മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക് ഭാഷകളിലായി 60ലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
അതോടൊപ്പം, ഹാർമോണിയസ് കേരളയിലെ വിശിഷ്ടാതിഥി ആരായിരിക്കുമെന്ന് പ്രവചിക്കാൻ ‘ഗൾഫ് മാധ്യമം’ ഓൺലൈനായി നടത്തിയ ഗസ് ആൻഡ് വിൻ മൽസര വിജയികളെ വൈകാതെ പ്രഖ്യാപിക്കും. ഭാവനയെ കൂടാതെ, വൻ താരനിരയാണ് സലാലയിലെത്തുന്നത്. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ ഹാർമോണിയസ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എം.ജി. ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക. മലയാളത്തിൽ പകരംവെക്കാനില്ലാത്ത അവതാരകനായ മിഥുൻ രമേശ് ‘ഹാർമോണിയസ് കേരള’ വേദി നയിക്കും.
കുടുംബസദസ്സിനെ ആകാംക്ഷയുടെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന പ്രമുഖ മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഫാസിൽ ബഷീറിന്റെ ഗംഭീര സ്റ്റേജ് ഷോയും ‘ഹാർമോണിയസ് കേരള’യുടെ ഭാഗമാവും. മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും മിമിക്രി താരങ്ങളുമടക്കമുള്ളവർ അണിനിരക്കുന്നതോടെ സലാലയിൽ ആഘോഷ രാവ് തീർക്കും. നിത്യ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ, ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരും ആഘോഷത്തിര തീർക്കാനെത്തും.
‘ഹാർമോണിയസ് കേരള’യുടെ വരവറിയിച്ച് വരും ദിവസങ്ങളിൽ സലാലയിൽ വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും പ്രധാനകേന്ദ്രങ്ങളിൽ റോഡ് ഷോയും നടക്കും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് കമ്പനി തുടങ്ങിയവരും പങ്കാളികളാവും.
സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാറിന്റെ പാട്ടുകളുമായി ‘പാടൂ... നാടറിയട്ടെ’ എന്ന ടാഗിൽ സംഘടിപ്പിക്കുന്ന സിങ് ആൻഡ് വിൻ മൽസരത്തിന്റെ രജിസ്ട്രേഷൻ അതിവേഗം പുരോഗമിക്കുന്നു. ദോഫാർ മേഖലയിലെ പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ‘സിങ് ആൻഡ് വിൻ’ മത്സരം. പാട്ടുപാടുന്നതിനൊപ്പം വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കാനും കൂടാതെ എം.ജി. ശ്രീകുമാർ പങ്കെടുക്കുന്ന ഹാർമോണിയസ് കേരള വേദിയിൽ ആദരം നേടാനുള്ള അപൂർവ അവസരവും ലഭിക്കും.
എം.ജി. ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട നാലുവരി പാടി, പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം വിഡിയോ അയച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിന് അയക്കുന്ന വിഡിയോയിൽ കരോക്കെയോ പശ്ചാത്തല സംഗീതമോ അനുവദനീയമല്ല. ഗാനാലാപനം വെറും വോക്കൽ ആയിരിക്കണം. വിഡിയോ ഒരു മിനിറ്റിൽ കവിയരുത്. ഇതിൽനിന്ന് വിദഗ്ധരായ പാനൽ തെരഞ്ഞെടുക്കുന്ന 30 പേർ ഇരു കാറ്റഗറികളിലുമായി രണ്ടാം റൗണ്ടിൽ പ്രവേശിക്കും. രണ്ടാം റൗണ്ടിൽ ഓരോരുത്തരും എം.ജി. ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഒരു സെമി ക്ലാസിക്കൽ ഗാനത്തിന്റെയും ഒരു മെലഡി ഗാനത്തിന്റെയും പല്ലവിയും അനുപല്ലവിയുമാണ് പാടി അയക്കേണ്ടത്.
നേരിട്ട് നടക്കുന്ന ഫൈനൽ റൗണ്ടിൽ ജൂനിയർ, സീനിയർ കാറ്റഗറിലായി അഞ്ചുപേർ വീതം മൽസരിക്കും. 17 വയസ്സ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 17ന് മുകളിൽ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. 2026 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുക. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി പത്തിനകം എൻട്രികൾ അയക്കണം. ഇപ്പോൾതന്നെ നിങ്ങളുടെ പാട്ടുകൾ വിഡിയോ റെക്കോസഡ് ചെയ്ത് പേരും വയസ്സും സ്ഥലവും ഫോൺ നമ്പറും സഹിതം +968 7741 7579 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക.
സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന്റെ ആഘോഷരാവിൽ അണിചേരാൻ നേരത്തേ ടിക്കറ്റെടുത്ത് സീറ്റുറപ്പിക്കാം. ടിക്കറ്റ് റിലീസിങ് ഞായറാഴ്ച നടക്കും. ഡയമണ്ട് സീറ്റിന് 10 റിയാൽ, പ്ലാറ്റിനം സീറ്റിന് അഞ്ചു റിയാൽ, ഗോൾഡ് സീറ്റിന് മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നാല് ടിക്കറ്റെടുക്കുന്നവർക്ക് അഞ്ചാമത് ഒരെണ്ണം സൗജന്യമായി ലഭിക്കും. ടിക്കറ്റുകൾ നേരിട്ടും ഓൺലൈനായും എടുക്കാം. നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 98671150 (സിറാജ് റാമിസ് സനായ), 96029947 (സദ അൽ മഹ പെട്രോൾ പമ്പ് കാർ ആക്സസറീസ് ഷോപ്പ്) എന്നിവരുമായി ബന്ധപ്പെടണം. ഓൺലൈനായി ലഭിക്കാൻ: https://events.mefriend.com/hk6salalah
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.