ബഹ്ലയില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു

മസ്കത്ത്: ബഹ്ലയില്‍ വാഹനാപകടത്തില്‍ നാലു മരണം. മൂന്നു വിദേശികളും ഒരു സ്വദേശിയുമാണ് മരിച്ചത്. ബഹ്ല തനൂഫ് റോഡില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം. സ്വദേശി ഓടിച്ച കാറും ടാക്സിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ടുപേര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിസ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗ്ളാദേശ് സ്വദേശികളാണ് അപകടത്തില്‍ മരണപ്പെട്ടതെന്നാണ് അറിയുന്നത്.  വാഹനങ്ങളില്‍ ഒന്നിന്‍െറ തെറ്റായ മറികടക്കലാണ് അപകടമുണ്ടാക്കിയതെന്ന് അറിയുന്നു. അമിതവേഗവും തെറ്റായ മറികടക്കലുമാണ് ഒമാനിലെ വാഹനാപകടങ്ങളുടെ പ്രധാന കാരണം. ഗതാഗത നിയമം കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, അപകടങ്ങളുടെ എണ്ണത്തിലെ കുറവ് മരണത്തില്‍ പ്രതിഫലിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം 6276 അപകടങ്ങളിലായി 502 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 3062 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 508 പേരാണ് ഈ അപകടങ്ങളില്‍ മരിച്ചത്. ഈവര്‍ഷം 1.2 ശതമാനമാണ് വാഹനാപകട മരണങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണമാകട്ടെ കഴിഞ്ഞവര്‍ഷത്തെ 2879ല്‍ നിന്ന് 2113 ആയി കുറഞ്ഞിട്ടുണ്ട്. ദിവസവും ശരാശരി രണ്ടുപേര്‍ എന്ന കണക്കിലാണ് വാഹനാപകടങ്ങളിലെ മരണനിരക്ക്. 
 

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.