വാഹനാപകടം: കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മസ്കത്ത്: മസ്കത്തിൽ വാഹനാപകടത്തിൽ മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഏറ്റുമാനൂർ കണക്കാരിയിലെ ചെമ്മാത്ത് ഹൗസിൽ മാത്യു സെബാസ്റ്റ്യന്‍റെ (52) മൃതദേഹമാണ് ബുധനാഴ്ച പുലർച്ചെ രണ്ടിന് കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കമ്പനി അധികൃതരും ഒ.ഐ.സി.സി പ്രവർത്തകരും ചേർന്ന് അയക്കുന്നത്.

ലാൻഡ് ആൻഡ് സീ ട്രെഡിങ് കമ്പനിയിൽ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. ഖുറിയാത്തിൽനിന്ന് മസ്കത്തിലേക്ക് വരുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഖുറിയാത്തിലെ മലമ്പ്രദേശത്ത് ചേർന്നുള്ള സ്ഥലത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഫിലിപൈൻ സ്വദേശിയും മരിച്ചിരുന്നു.

ഡ്രൈവർ പാകിസ്താൻ സ്വദേശി അപകടനില തരണം ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സെബാസ്റ്റ്യൻ. മാതാവ്: ചിന്നമ്മ. ഭാര്യ: ബിയാട്രിസ് ദേവസ്യ. മക്കൾ: അലൻസോ, ആഞ്ജലീന. സഹോദരൻ: ജോസഫ്.

Tags:    
News Summary - Accident: The body of a native of Kottayam taken home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.