മസ്കത്ത്: 1920ൽ മരിച്ച പ്രശസ്ത ഒമാനി കവി അബൂ മുസ്ലിം അൽ ബഹ്ലാനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന നാസർ ബിൻ സാലിം അൽ റവാഹി യുെനസ്കോയുടെ ലോകത്തെ സ്വാധീനിച്ച വ്യക്തിക ളുടെ പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹം മരിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട ശേഷം പാരിസില െ ഹെഡ്ക്വാർേട്ടഴ്സിൽ നടന്ന യുനെസ്കോയുടെ 40ാം പൊതുസമ്മേളനത്തിലാണ് അംഗീകാരമു ണ്ടായത്.
1860ൽ ഒമാനിൽ ജനിച്ച അബൂ മുസ്ലിം അൽ ബഹ്ലാനി 1920ൽ സൻസിബാറിലാണ് മരിച്ചത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഒമാനി നാഷനൽ കമീഷൻ ഫോർ എജുക്കേഷൻ-കൾചർ ആൻഡ് സയൻസ് നടത്തിയ ശ്രമത്തിെൻറ ഫലമായാണ് ഇൗ അംഗീകാരം ലഭിച്ചത്. യുെനസ്കോ മാനദണ്ഡങ്ങൾ അനുസരിച്ചും പട്ടികയിൽ ഉൾപ്പെടാൻ ആവശ്യമായ സാേങ്കതികതയും കണക്കിലെടുത്ത് വിശദമായ രീതിയിൽ േനാമിനേഷൻ തയാറാക്കാൻ നാഷനൽ കമീഷന് കഴിഞ്ഞു.
അൽ ബഹ്ലാനി കവിയും സാൻസിബാറിലെ ആദ്യകാല പ്രവാസി പത്രപ്രവർത്തകനുമായിരുന്നു. ജന്മനാടിെൻറ അതിരുകൾക്കപ്പുറമായിരുന്നു അദ്ദേഹത്തിെൻറ സ്വാധീനം. അറബ് ലോകത്തും കിഴക്കൻ ആഫ്രിക്കൻ നാടുകളിലും അദ്ദേഹത്തിന് സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. മതനിയമങ്ങളിൽനിന്ന് വഴുതി സഞ്ചരിക്കുന്നതിനെതിരെയാണ് അദ്ദേഹം കവിതകൾ രചിച്ചത്.
ഒമാനിലെ നിരവധി വ്യക്തിത്വങ്ങളെ ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ യുെനസ്കോ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഭാഷാശാസ്ത്രകാരനും പദ്യരചന ശാസ്ത്രത്തിെൻറ ഉപജ്ഞാതാവുമായ അൽ ഖലീലി ബിൻ അഹ്മദ് അൽ ഫറാഇദി 2006ൽ ഇൗ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഡോക്ടറും ഫാർമസിസ്റ്റുമായ റാഷിദ് ബിൻ ഉമൈറ 2013ലാണ് ഇൗ പട്ടികയിൽ ഇടംപിടിച്ചത്. വിശ്വവിജ്ഞാനീയനും സാമൂഹിക പരിഷ്കർത്താവുമായ ശൈഖ് നൂർ അൽദീൻ അൽ സൽമി 2015ലും പട്ടികയിൽ ഇടം പിടിച്ചു. അതേ വർഷംതന്നെ ഉൗർജതന്ത്രജ്ഞനും ഡോക്ടറുമായ ഇബ്ൻ അൽ ദഹാബി എന്ന പേരിൽ അറിയപ്പെടുന്ന അബൂമുഹമ്മദ് അൽദിക്കും അംഗീകാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.