സലാല: ഫാസ് അക്കാദമി എല്ലാ വർഷവും വിദ്യാർഥികൾക്കായി നടത്തുന്ന വിന്റർ വെക്കേഷൻ ക്യാമ്പ് ഡിസംബർ 26 മുതൽ ആരംഭിക്കും.നമ്പർ ഫൈവിലെ അക്കാദമി മൈതാനിയിൽ നടക്കുന്ന ക്യാമ്പിൽ ക്രിക്കറ്റ്, ഫുട്ബാൾ, സെസ്റ്റോബാൾ, തായ്ക്ക്വാൻഡോ എന്നിവയിലാണ് പരിശീലനം നൽകുക. പ്രമുഖ പരിശീലകർ നേത്യത്വം നൽകും.
ഫുട്ബാളിൽ മുൻ സന്തോഷ് ട്രോഫി താരം സുബൈർ, ക്രിക്കറ്റിൽ ഐ.സി.സി ലെവൽ-വൺ കോച്ച് ലോയ്ഡ് കെല്ലർ, സെസ്റ്റോബാളിൽ മുൻ ഇന്ത്യൻ താരം വിവേക്, തായ്ക്ക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റ് ദേവിക എന്നിവരാണ് പരിശീലകർ. ഡിസംബർ 26 മുതൽ ജനുവരി രണ്ടു വരെ ദിവസവും വൈകീട്ട് ഏഴു മുതൽ ഒമ്പതു വരെയാണ് പരിശീലനം.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 98032828 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് ഫാസ് അക്കാദമി ചെയർമാൻ ജംഷാദ് അലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.