അൽ വുസ്ത ഗവർണറേറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കരാറുകൾ ഒപ്പുവെക്കുന്നു
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 18 ലക്ഷം ഒമാനി റിയാലിന്റെ കരാറുകൾ ഒപ്പുവെച്ചു. സ്വകാര്യപങ്കാളിത്ത പദ്ധതിയുടെ ഭാഗമായാണ് വിവിധ കരാറുകൾ. ഇതുപ്രകാരം, 26 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നിർമിക്കും. അൽ വുസ്ത ഗവർണറേറ്റിനെ പ്രതിനിധീകരിച്ച് ഗവർണർ ഷെയ്ഖ് അഹ്മദ് ബിൻ മുസല്ലം അൽ ഖാദിരിയും സ്വകാര്യ മേഖലയെ പ്രതിനിധീകരിച്ച് പദ്ധതിയിൽ പങ്കാളികളായ കമ്പനികളുടെ പ്രതിനിധികളും കരാറുകളിൽ ഒപ്പുവെച്ചു. ഗവർണറേറ്റിലെ വിവിധ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ഗവർണറേറ്റിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.