എ.ബി.എൽ ടാസ്കിനുവേണ്ടി തിളങ്ങിയ വിനു കുമാർ, കെ. നിധിൻ, കെ. നോബിഷ്, എം. നിശാന്ത്
മസ്കത്ത്: അമീറാത്ത് മുനിസിപ്പാലിറ്റി ഗ്രൗണ്ട് ഒന്നിൽ നടന്ന ഒമാൻ ബി ഡിവിഷൻ ക്രിക്കറ്റ് ലീഗ് മത്സരത്തിൽ എ.ബി.എൽ ടാസ്കിന് മൂന്നാം ജയം. ഖൽസ യുനൈറ്റഡ് സി.ടി.യെ 55 റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ എ.ബി.എൽ ടാസ്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
കെ. നിധിൻ (68 പന്തിൽ 85 റൺസ്), എം. നിശാന്ത് (38 പന്തിൽ 47 റൺസ്), വിജയാനന്ദ് (31 പന്തിൽ 29), വിനു കുമാർ (21 പന്തിൽ 34) എന്നിവരുടെ മികവിൽ 30 ഓവറിൽ 234 റൺസ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖൽസ യുനൈറ്റഡ് സി.ടിക്ക് 30 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
സയ്യിദ് അർഫാൻ 40 പന്തിൽ 33 റൺസും റാഷിദ് അലി 49 പന്തിൽ 74 റൺസും നേടി. വിനുകുമാർ, കെ. നോബിഷ് എന്നിവർ എ.ബി.എൽ ടാസ്കിനുവേണ്ടി മൂന്നു വീതം വിക്കറ്റെടുത്തു. തുടർച്ചയായ മൂന്നാം വിജയം നേടിയ എ.ബി.എൽ ടാസ്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.