എറണാകുളം സ്വദേശി സലാലയിൽ മരിച്ച നിലയിൽ

സലാല: എറണാകുളം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത്​ പറവൂരിലെ നെടുംപറമ്പിൽ ജോണി ജോസഫിനെ​ (58) ആണ്​ ജോലിസ്ഥലത്ത്​​ ​ മരിച്ച നിലയിൽ കാണപ്പെട്ടത്​​.

മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയിൽ എത്തിയത്​.

പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകനാണ്​. ഭാര്യ: സീന ജോണി. മക്കൾ: അബിൻ, അഖിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു.

Tags:    
News Summary - A native of Ernakulam found dead in Salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.