മസ്കത്ത് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽനിന്ന്
മസ്കത്ത്: ലളിത ജീവിതം കൊണ്ടും ഉന്നതമായ രാഷ്ട്രീയ ദർശനം കൊണ്ടും ജനമനസ്സുകളിൽ ഇടംപിടിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഇ. അഹമ്മദും അവശേഷിപ്പിച്ചു പോയത് കാലം മായ്ക്കാത്ത ഓർമകളാണെന്ന് മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ തങ്ങൾ അനുസ്മരിച്ചു. മസ്കത്ത് കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഷ്റഫ് പൊയ്ക്കര ഇ. അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി.
ചടങ്ങിൽ കെ.എം.സി.സി നേതാക്കളായ അബൂബക്കർ പറമ്പത്ത്, ടി.പി.അബ്ദുൽ മജീദ്, അമ്മദ് ചാത്തോത്ത്, ആരിഫ്, അയ്യൂബ് സി.കെ, ഗഫൂർ കല്ലുമ്മൽ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രതിനിധികളും പ്രവാസി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹ്മാൻ മൂഴിയിൽ അധ്യക്ഷതവഹിച്ചു. യൂനുസ് വഹബി വലകെട്ട് പ്രാർഥനക്ക് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ഇ. ഫൈസൽ കുറ്റ്യാടി സ്വാഗതം പറഞ്ഞു.
ഏപ്രിൽ ആദ്യവാരം സംഘടിപ്പിക്കുന്ന വിപുലമായ വോളിബാൾ ടൂർണമെന്റിന്റെ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: ഇ.കെ. നൗഷാദ് കൂട്ടുകറി, കൺവീനർ: സി.സി. റാഷിദ് കല്ലേരി എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.