ഇരയാക്കപ്പെടുന്ന പ്രവാസികളുടെ കഥ പറഞ്ഞ് ഒമാനിൽ നിന്നൊരു ‘സിഗ്നൽ’

മസ്‌കത്ത്‌: ഗൾഫ് മേഖലകളിൽ ജോലി തേടിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് നടക്കുന്ന വിവിധ തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ടുപോകുന്ന ഹതഭാഗ്യരുടെ കഥ പറയുന്ന ‘സിഗ്നൽ’ എന്ന സിനിമ മസ്‌കത്തിൽ റിലീസായി. പ്രവാസ ലോകത്ത് പ്രവാസികൾ ഒരുക്കുന്ന ചതിക്കുഴികളുടെ വ്യാപ്തി വളരെ വലുതാണെന്ന് ഈ സിനിമ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കും എന്ന് സിഗ്നലിന്റെ കഥയും സംവിധാനവും നിർവഹിച്ച റിയാസ് വലിയകത്ത്‌ പറഞ്ഞു.

പ്രകാശ് വിജയന്റെ തിരക്കഥയിൽ അന്നാ പ്രൊഡക്ഷൻ ആൻഡ് ആർ ഫോർ യു മീഡിയയും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജോസ് ചാക്കോ, കിരൺ ലക്ഷ്മി, സവിത ഷണ്മുഖം, പ്രകാശ് വിജയൻ, അനു നാരീഷ് സിറാജ് കാക്കൂർ, ലിജിത് കാവാലം, തുടങ്ങി ഇരുപത്തി അഞ്ചോളം കലാകാരന്മാർ വേഷമിട്ടു. സംവിധായകൻ റിയാസ് തന്നെയാണ് കാമറയും നിർവഹിച്ചത്. അനന്തു മഹേഷ്‌ (സംഗീതം), വിപിൻ എറണാകുളം (എഡിറ്റിങ്), അമൽ രാജ് (ഇഫക്ട്), അക്ബർ താന്ന്യം (ഗാന രചന), നിഖിൽ ജേക്കബ് (സഹ സംവിധാനം) എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.

Tags:    
News Summary - Omani expatriates have released a film called Signal, which tells the stories of exploited expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.