മസ്കത്ത്: ഒമാനിൽ തിങ്കളാഴ്ച 604 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളിൽ 260 പേരാണ് പ്രവാസികൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 17486 ആയി. 342 പേർക്ക് കൂടി രോഗം േഭദമായിട്ടുണ്ട്. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 3793 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർ കൂടി മരണപ്പെടുകയും ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 81 ആയി. 13612 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 425 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 13243 ആയി. 2081 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. 24 മണിക്കൂറിനുള്ളിൽ 2697 പേർക്കാണ് പരിശോധന നടത്തിയതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി 25 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 283 ആയി. ഇതിൽ 75 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-4889, 1350; മസ്കത്ത് -193, 14; ബോഷർ-3483, 370; അമിറാത്ത്-549,30; സീബ് -4044,310; ഖുറിയാത്ത്-85,7
2. വടക്കൻ ബാത്തിന: സുവൈഖ് -287, 110; ഖാബൂറ-77,25; സഹം-172,60; സുഹാർ-366,150; ലിവ -122,50; ഷിനാസ് -131,60.
3. തെക്കൻ ബാത്തിന: ബർക്ക-482, 200; വാദി മആവിൽ- 55,11; മുസന്ന-247,65; നഖൽ -67,32; അവാബി- 88,44; റുസ്താഖ് -164,61.
4. ദാഖിലിയ: നിസ്വ-142, 80; സമാഇൽ-172,100; ബിഡ്ബിദ്-106,50; ഇസ്കി -98,35; മന-9,3; ഹംറ-10,7; ബഹ്ല -61,30; ആദം-63,56.
5. തെക്കൻ ശർഖിയ: ബുആലി-255, 145; ബുഹസൻ- 11,3; സൂർ-93,50; അൽ കാമിൽ -45,30; മസീറ-2,0.
6. അൽ വുസ്ത: ഹൈമ-35,0; ദുകം -247,0.
7. വടക്കൻ ശർഖിയ: ഇബ്ര- 40,10; അൽ ഖാബിൽ-10,5; ബിദിയ -23,6; മുദൈബി -125,32; ദമാ വതായിൻ-28,6; വാദി ബനീ ഖാലിദ് -5,2.
8. ബുറൈമി: ബുറൈമി-178,70; മഹ്ദ-1,0.
9. ദാഹിറ: ഇബ്രി- 132,70; ദങ്ക്-18, 14; യൻകൽ-9,8.
10. ദോഫാർ: സലാല- 57,24; മസ്യൂന-1,0.
11. മുസന്ദം: ഖസബ് -7,6; ദിബ്ബ-1,1; ബുക്ക -1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.