ഒമാനി പൗരൻമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നു
മസ്കത്ത്: ദേശീയ ഒഴിപ്പിക്കൽ പദ്ധതിയുടെ ആറാം ഘട്ടത്തിന്റെ ഭാഗമായി 51 ഒമാനി പൗരന്മാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 28 ഒമാനി പൗരന്മാരെ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖം വഴി ഖസബ് തുറമുഖത്തേക്ക് വിജയകരമായി അയച്ചതായും മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദേശ പൗരന്മാരെ തിരിച്ചറിഞ്ഞതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, തുർക്കിയയിൽനിന്ന് മടങ്ങിയെത്തിയ 23 പൗരന്മാരെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. തെഹ്റാനിലെ ഒമാൻ എംബസിയും ബന്ധപ്പെട്ട പ്രാദേശിക അധികാരികളും ചേർന്നാണ് പ്രവർത്തനം നടത്തിയത്.
വിദേശത്തുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിനും അതത് രാജ്യങ്ങളുമായി സഹകരിച്ച് അവരുടെ സുരക്ഷിത തിരിച്ചുവരവ് സാധ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.