ഒമാൻ ഖാബൂറയിൽ ബസുകൾ കൂട്ടിയിടിച്ച് 42 പേർക്ക് പരിക്ക്

മസ്കത്ത്: വടക്കൻ ബാതിനയിലെ ഖാബൂറയിൽ ബുധനാഴ്ച രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. 10 പേർക്ക് സാരമായ പരിക്കും 29 പേർക്ക് നിസ്സാര പരിക്കുമേറ്റിട്ടുണ്ട്.

എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ടീം ഉടൻ അപകടസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ മെഡിക്കൽ പിന്തുണയും ഉറപ്പാക്കിയതായി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Tags:    
News Summary - 42 injured in bus collision in Khaburah, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.