പിടിച്ചെടുത്ത വാഹനങ്ങൾ 

22 ഡ്രൈവർമാർ അറസ്റ്റിൽ

മസ്കത്ത്: പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചതിന് 22 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡന്‍റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങളുടെ മോടിപിടിപ്പിക്കൽ, പൊതുജനങ്ങൾക്ക് ശല്യമാവുന്ന ഹോണുകൾ, അപകടകരമാകുന്ന രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - 22 drivers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.