മസ്കത്ത്: സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉൗർജിതമായി മുന്നേറുന്നു. സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ മന്ത്രിസഭാ കൗൺസിൽ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ചാണ് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ മൂന്നുമുതൽ ജനുവരി ഒമ്പതുവരെ 6217 സ്വദേശികളാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിൽ 3161 പേർ ജനറൽ എജുക്കേഷൻ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരാണ്.
2010 പേർക്ക് ജനറൽ എജുക്കേഷൻ ഡിപ്ലോമയും 955 പേർക്ക് സർവകലാശാല ഡിപ്ലോമയും സർവകലാശാല ബിരുദവും യോഗ്യതയുണ്ട്.
ജനറൽ എജുക്കേഷൻ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരിൽ 698 പേർ സ്ത്രീകളും 2,463 പേർ പുരുഷന്മാരുമാണ്. ജനറൽ എജുക്കേഷൻ ഡിപ്ലോമയുള്ള 1176 പുരുഷൻമാരും 925 സ്ത്രീകളും സർവകലാശാല ഡിപ്ലോമയും ബിരുദവുമുള്ള 600 പുരുഷൻമാർക്കും 355 സ്ത്രീകൾക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.