നിസ്വ: നിസ്വയിൽ മലയാളം മിഷന് കീഴിലുള്ള ഭാഷാപഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഷൗക്കത്ത് സഹജോട്സു ഉദ്ഘാടനം നിർവഹിച്ചു.
അൽമറാസിം ഇവൻറ് ഹാളിൽ നടന്ന പരിപാടിയിൽ മലയാളം മിഷൻ ഒമാൻ കോ ഓഡിനേറ്റർ വിൽസൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാറിന് കീഴിൽ എല്ലാവർക്കും മലയാള ഭാഷാപഠനം എന്ന ലക്ഷ്യത്തോടെ വിവിധ ഇനം പാഠ്യപദ്ധതികളാണ് നിസ്വ പഠനകേന്ദ്രത്തിൽ ആരംഭിക്കുന്നത്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെ നാലു ഘട്ടങ്ങളിലായുള്ള പഠനരീതിയാണ് മലയാളം മിഷന് കീഴിലുള്ളത്.
സ്കൂൾ പഠനങ്ങളിൽനിന്ന് വിഭിന്നമായി അനുഭവത്തിലൂടെയുള്ള മാതൃഭാഷാ പഠനരീതിയാണ് ഇതെന്നും വിൽസൻ ജോർജ് ചൂണ്ടിക്കാട്ടി. നിസ്വ ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപകൻ ഷാനവാസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
പ്രവാസി എഴുത്തുകാരൻ ഹാറൂൺ റാഷിദ്, നിസ്വ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡൊമിനിക്ക്, ഷമീർ, സരസൻ മാഷ്, നിസ്്വ കൺവീനർ വിജേഷ്, ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.