മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഇൗ മാസം 21 മുതൽ 23 വരെ നടക്കും. 21ന് വൈകീട്ട് 7.30ന് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിലാണ് ആഘോഷത്തിന് തിരിതെളിയുക.
ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേക്ക് ഒപ്പം ഒമാൻ സർക്കാറിെല വിശിഷ്ട വ്യക്തികളും ഉണ്ടാകും. സംവിധായകൻ സത്യൻ അന്തിക്കാടാണ് ആഘോഷ പരിപാടികളുടെ വിശിഷ്ടാതിഥി. മലയാള വിഭാഗത്തിെൻറ ഈ വർഷത്തെ സാഹിത്യ പുരസ്കാരം സത്യൻ അന്തിക്കാടിന് ചടങ്ങിൽ സമ്മാനിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ പ്രത്യേക ക്ഷണിതാവായിരിക്കും.
35 വർഷത്തിലേറെയായി ക്ലബിെൻറ അധ്യക്ഷപദവി അലങ്കരിക്കുന്ന അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും. കൂടാതെ, സേവന പാതയിൽ സ്വയം സമർപ്പിച്ച അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകും. അംഗങ്ങളുടെ കുട്ടികൾകളിൽ കഴിഞ്ഞവർഷം പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ചവർക്ക് ഉപഹാരം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷരാവുകൾക്കു മിഴിവേകാൻ ആദ്യ രണ്ടു ദിനങ്ങളിൽ കേരളത്തനിമയുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മൂവായിരം പേർക്കുള്ള വിഭവ സമൃദ്ധമായ ഓണസദ്യയോടെയാവും 23ന് ശനിയാഴ്ച്ച പരിപാടി സമാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.