മസ്കത്ത്: സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുന്ന പരീക്ഷാരീതി കുട്ടികളുടെ പഠനമേഖലക്ക് ഉൗന്നൽ നൽകുന്നതാണെന്ന് ദാർസൈത്ത് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ. ശ്രീദേവി പി.തഷ്നത്ത്. മുഴുവൻ വർഷത്തെയും പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന വാർഷിക പരീക്ഷ കുട്ടികളുടെ പഠനനിലവാരം ഉയർത്താനും പഠനത്തെ ഗൗരവതരമായി കാണാനും സഹായിക്കുമെന്ന് അവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്ന കുട്ടികളുടെ സർവതല വളർച്ചക്ക് പുതിയ പദ്ധതിയിൽ ഇടമിെല്ലന്നും അവർ പറഞ്ഞു.
സി.ബി.എസ്.ഇ നടപ്പാക്കുന്ന പുതിയ പദ്ധതി പഴയ പരീക്ഷാ പദ്ധതിയിേലക്കുള്ള തിരിച്ചുപോക്കാണ്. ഇത് രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനനിലവാരം ശരിയായി വിലയിരുത്താൻ സഹായിക്കും. പരീക്ഷയിൽ പാസാകണമെങ്കിൽ പഠനനിലവാരം മാത്രമാണ് പരിഗണിക്കുന്നത്. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ചെറിയ ക്ലാസ് മുതൽ മാനസിക സംഘർഷങ്ങൾക്ക് കാരണമാകും. അതിനാൽ, കുട്ടികൾ പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്ന് മാറി പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് മാറുമെന്നും അവർ പറഞ്ഞു. അതിനാൽ, പാഠ്യേതര വിഷയങ്ങൾക്കു കൂടി പ്രാതിനിധ്യം നൽകി പരീക്ഷാരീതി പരിഷ്കരിക്കണമെന്നും അവർ പറഞ്ഞു.
സി.സി.ഇ പരീക്ഷാരീതിയാണ് നിലവിലുള്ളത്. അതായത്, മൊത്തം പാഠങ്ങൾ ഭാഗങ്ങളായി തിരിച്ച് ഘട്ടംഘട്ടമായാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ കഴിയുന്നതോടെ പാഠങ്ങൾ പിന്നീട് ആവർത്തിക്കപ്പെടാതെ അവസാനിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം, േഗ്രഡ് തിരിച്ചാണ് മൂല്യനിർണയം നടത്തുന്നത്. മാർക്കിന് വിലയില്ലാതെ േഗ്രഡ് അടിസ്ഥാനത്തിലാണ് മാർക്ക് നൽകുന്നത്. പഠന ഭാഗങ്ങൾക്കൊപ്പം പാഠ്യേതര രീതിക്കും പ്രാധാന്യം നൽകുന്നതാണ് നിലവിലെ രീതി. എന്നാൽ, പ്ലസ് ടുവിൽ സ്ഥിതി ആകെ മാറുകയും പാഠ്യവിഷയങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും മാർക്ക് അടിസ്ഥാനത്തിൽ നിലവാരം അളക്കുകയുമാണ് ചെയ്യുന്നത്. പെെട്ടന്നുണ്ടാവുന്ന ഇൗ മാറ്റം കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായി വിലയിരുത്തിയിരുന്നു.
അടുത്ത അധ്യയന വർഷം മുതൽ ആറാം ക്ലാസ് മുതൽ ഒമ്പതുവരെ നടപ്പാക്കുന്ന പുതിയ പരീക്ഷാ രീതി പ്രകാരം വാർഷിക പരീക്ഷയിൽ ആ വർഷത്തെ മുഴുവൻ പാഠങ്ങളും ഉൾപ്പെടുത്തും. അതോടൊപ്പം, മൊത്തം മാർക്കായ 100 മാർക്കിൽ 80 മാർക്കും പാഠ ഭാഗത്തുനിന്ന് തന്നെയായിരിക്കും. അഞ്ചു മാർക്ക് നോട്ട് ബുക്ക് ഭംഗിയായി സൂക്ഷിക്കുന്നതിനും അഞ്ച് മാർക്ക് പ്രോജക്ടിനും നൽകും. പത്തു മാർക്ക് ക്ലാസ് ടെസ്റ്റുകൾക്കാണ് നൽകുക. ചുരുക്കത്തിൽ 90 ശതമാനം മാർക്കും പാഠ്യവിഷയങ്ങൾക്ക് തന്നെയാണ് നൽകുന്നത്.
സി.ബി.എസ്.ഇ േഗ്രഡ് രീതി 11 ,12 ക്ലാസുകളിൽ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതാണ് പുതിയ രീതി ആവിഷ്കരിക്കാൻ കാരണമാക്കിയത്. 2005ൽ എൻ.സി.ഇ.ആർ.ടി പുതിയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുേമ്പാൾ ഗ്രേഡ് രീതി 11, 12 ക്ലാസുകളിലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതായി അന്ന് കേന്ദ്ര സമിതിയിൽ അംഗമായിരുന്ന ശ്രീദേവി പറയുന്നു. എന്നാൽ, പല കാരണങ്ങളാൽ ഇത് നടപ്പാക്കുന്നതിൽ സി.ബി.എസ്.ഇ പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.