മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. കോട്ടക്കൽ കല്ലിങ്ങൽ ബാവയുടെ മകൻ ശിഹാബ് (39) ആണ് മരിച്ചത്. ബുറൈമി മാർക്കറ്റിലായിരുന്നു ജോലി. കഴിഞ്ഞ 15 വർഷത്തോളമായി ഒമാനിലുണ്ട്.
ചൊവ്വാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈമിയിലെ ഇറാനി ക്ലിനിക്കിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
പരിശോധനയിൽ വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സൊഹാർ ബദർ അൽ സമാ ആശുപത്രിയിേലക്കും പിന്നീട് അൽഖൂദ് ബദർ അൽ സമായിലേക്കും മാറ്റി. ഇവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണകാരണം. വൃക്കയിലെ കല്ലിന് മുമ്പ് ചികിത്സ തേടിയിരുന്നു. ബീവി ഫാത്തിമ മാതാവും ഫാത്തിമ സുഹ്റ ഭാര്യയുമാണ്. മക്കൾ: ഷാമിൽ, ഫാത്തിമ ബീവി, ഷൽഹ ഫാത്തിമ. കുടുംബം ഒമാനിലുണ്ട്.
മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.