നിസാറിന്‍െറ കോവയ്ക്ക കൃഷിക്ക് നൂറുമേനി വിളവ് 

മത്ര: ജോലിത്തിരക്കിലും കൃഷിയോടുള്ള താല്‍പര്യം വിട്ടുകളയാത്തയാളാണ് മത്ര നൂര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി നിസാര്‍. ജോലി ചെയ്യുന്ന കടയുടെ ചുമരിലും ടെറസിലുമൊക്കെയായി പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കോവയ്ക്കാ കൃഷി നിസാറിന്‍െറ ഈ താല്‍പര്യത്തിന് തെളിവാണ്. 
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷിയില്‍ ഇന്ന് നൂറുമേനി വിളവാണ്. സമീപത്തെ കടക്കാര്‍ക്കും ഇവിടെയത്തെുന്നവര്‍ക്കുമെല്ലാം നല്ല രുചിയുള്ള  മരുന്നടിക്കാത്ത കോവയ്ക്ക ലഭിക്കും. സ്വദേശി, വിദേശി ഭേദമന്യേ കൃഷി കാണുന്നവര്‍ കോവയ്ക്കയുടെ കമ്പ് വാങ്ങിക്കൊണ്ടുപോയി തങ്ങളുടെ താമസ സ്ഥലത്തും വെച്ചുപിടിപ്പിക്കാറുണ്ടെന്ന് നിസാര്‍ പറയുന്നു. 
ജോലിയുടെ ഇടവേളകളില്‍ കൃത്യമായി വെള്ളവും വളവും നല്‍കി പരിചരിച്ചപ്പോള്‍ വള്ളികള്‍ പടര്‍ന്ന് പന്തലിക്കുകയായിരുന്നു. നന്നായി പരിചരിക്കുന്നതിനാല്‍ നിറയെ കായ്ക്കുകയും ചെയ്യുന്നുണ്ട്. വഴിയിലൂടെ നടന്നുപോകുന്നതിന് ചെറിയ തോതില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാല്‍ അടുത്ത വര്‍ഷത്തോടെ കൃഷി പൂര്‍ണമായും കടയുടെ ടെറസിന് മുകളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് നിസാര്‍.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.