സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ അസീസിനെ  ആദരിച്ചു

മസ്കത്ത്: സാമൂഹിക പ്രവര്‍ത്തകനായ തൃശൂര്‍ തളിക്കുളം തമ്പാന്‍ കടവ് സ്വദേശി അബ്ദുല്‍ അസീസിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്‍െറ ആദരം. മസ്കത്തിലെ ഖുറം ആംഫി തിയറ്ററില്‍ നടന്ന  വൈശാഖ സന്ധ്യ സ്റ്റേജ്ഷോയില്‍ ആദരം ഏറ്റുവാങ്ങി. മുദൈബി കേന്ദ്രീകരിച്ച് മസ്കത്തില്‍ മലയാളികളടക്കം പ്രവാസികള്‍ക്കിടയിലും സ്വദേശത്തും നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അബ്ദുല്‍ അസീസിനെ ആദരവിന് അര്‍ഹനാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.