മസ്കത്ത്: ഒമാന്‍െറ നിക്ഷേപ കയറ്റുമതി പ്രോത്സാഹന ഏജന്‍സിയായ ഇത്റയുടെ ഉന്നതതല പ്രതിനിധിസംഘം ഇന്ത്യ സന്ദര്‍ശനം ആരംഭിച്ചു. ഒമാനിലെ അഞ്ച് ഉന്നത സ്ഥാപനങ്ങളുടെ തലവന്മാരാണ് സംഘത്തിലുള്ളത്. ഇന്ത്യയിലെ നിക്ഷേപകരുമായി വാണിജ്യസഹകരണം തേടുകയാണ് സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം. ദുകം സ്പെഷല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റി, അസാസ് (മസ്കത്ത് നാഷനല്‍ ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്), കിംജി രാംദാസ്, ദുകം തുറമുഖം, ഒമാന്‍ ലോജിസ്റ്റിക് കമ്പനി എന്നിവയുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഇത്റ ഡയറക്ടര്‍ ആലിയ അല്‍ ഹുസ്നിയാണ് സംഘത്തെ നയിക്കുന്നത്.
ഒമാനിലെ നിക്ഷേപ സാഹചര്യങ്ങളെപ്പറ്റി ഇന്ത്യന്‍ കമ്പനികള്‍ക്ക് പരിചയപ്പെടുത്തുക, ഇരു രാജ്യങ്ങളിലെയും ബിസിനസ് പ്രമുഖര്‍ക്ക് പരസ്പരം ബന്ധം സ്ഥാപിക്കാന്‍ അവസരം സൃഷ്ടിക്കുക തുടങ്ങിയവ ഇത്റയുടെ സന്ദര്‍ശന ലക്ഷ്യമാണ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്തത്തോടെയാണ് സന്ദര്‍ശനം. പുതിയ വാണിജ്യസംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്‍െറ ഭാഗമായി വിവിധ ഇന്ത്യന്‍ കമ്പനിയുമായി സംഘം കൂടിക്കാഴ്ചകള്‍ നടത്തും. നിര്‍മാണം, വിനോദസഞ്ചാരം, ഖനനം, പെട്രോ കെമിക്കല്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും സംഘം ശ്രമം നടത്തും. പുണെയിലെയും അഹ്മദാബാദിലെയും നിക്ഷേപകരെയും സംഘം സന്ദര്‍ശിക്കും. ഇപ്പോള്‍ ഡല്‍ഹിയിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭകര്‍ കഴിഞ്ഞ പത്തുവര്‍ഷമായി വളര്‍ച്ച പ്രാപിക്കുകയായിരുന്നെന്നും ഇവയില്‍ പല കമ്പനികളും ഗള്‍ഫ് മേഖലയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്റ ഡയറക്ടര്‍ പറഞ്ഞു. ഒമാനെ ഇത്തരം സംരംഭകരുടെ പ്രവേശന കവാടമാക്കലാണ് ലക്ഷ്യം. ഇന്ത്യയും ഒമാനും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വാണിജ്യബന്ധം സ്ഥാപിക്കാനുമാണ് സംഘം ശ്രമിക്കുക. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാനില്‍ വളരാന്‍ നല്ല സാഹചര്യമാണെന്നും ആലിയ പറഞ്ഞു. സന്ദര്‍ശനം പൂര്‍ത്തിയാവുന്നതോടെ ഇത്ുസംബന്ധമായ സന്ദേശങ്ങള്‍ ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയിലെ നിരവധി കമ്പനികള്‍ ഒമാനിലും ഒമാനിലെ നിരവധി കമ്പനികള്‍ ഇന്ത്യയിലും വന്‍ നിക്ഷേപമിറക്കുന്നുണ്ട്. നിരവധി കമ്പനികള്‍ ഇരു രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെയുള്ള ഇത്തരം സംരംഭങ്ങള്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തികവളര്‍ച്ചക്ക് ഏറെ സഹായിക്കുന്നു. ഒമാന്‍ ഇന്ത്യ ഫെര്‍ട്ടലൈസേഴ്സ് കമ്പനി, അല്‍ ദലീല്‍ സ്റ്റീല്‍ കമ്പനി തുടങ്ങിയവ ഒമാനിലെ ഇന്ത്യന്‍ നിക്ഷേപ സംരംഭങ്ങളാണ്. പെട്രോള്‍ കെമിക്കല്‍ അടക്കം നിരവധി മേഖലകളില്‍ ഇന്ത്യയില്‍ ഒമാന്‍ നിക്ഷേപം നടത്തുന്നുണ്ട്. ദുകം തുറമുഖം അടക്കമുള്ള മേഖലകളിലേക്കാണ് ഒമാന്‍, ഇന്ത്യയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നത്. ഇത്റ പ്രതിനിധികളുടെ സന്ദര്‍ശനം ഈ മേഖലയിലെ മികച്ച കാല്‍വെപ്പാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.