ഇന്ത്യ, ഒമാന്‍ കരസേനകളുടെ സംയുക്ത പരിശീലനം ആരംഭിച്ചു

മസ്കത്ത്: ഇന്ത്യന്‍ കരസേനയുടെയും റോയല്‍ ആര്‍മി ഓഫ് ഒമാന്‍െറയും സംയുക്ത സൈനിക പരിശീലനത്തിന് ഇന്ത്യയില്‍ തുടക്കമായി. ഹിമാചല്‍ പ്രദേശിലെ ബക്ലോഹിലാണ് അല്‍ നജാഹി എന്ന് പേരിട്ട 14 ദിവസത്തെ സംയുക്ത പരിശീലനം തുടങ്ങിയത്. 
ഇരുസേനകളുടെ പ്ളാറ്റൂണുകള്‍ അടങ്ങിയ പരിശീലനം ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടക്കുക. ഇത് രണ്ടാംതവണയാണ് കരസേനകളുടെ സംയുക്തപരിശീലനം നടക്കുന്നത്.
 2015ല്‍ മസ്കത്തിലായിരുന്നു ആദ്യ പരിശീലനം. നിലവിലെ സൈനിക സഹകരണം വിപുലമാക്കുന്നതിനൊപ്പം സായുധകലാപവും ഭീകരതയും അടിച്ചമര്‍ത്തുന്നതിനുള്ള ഇരുസേനകളുടെയും പ്രവര്‍ത്തനരീതികള്‍ പരസ്പരം പരിചിതമാക്കുക ലക്ഷ്യമിട്ടാണ് പരിശീലനം നടത്തുന്നത്. 
പരിശീലനത്തിന്‍െറ വിവിധ വശങ്ങള്‍ സ്ഥലത്തെക്കുറിച്ച അറിവ് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ഞായറാഴ്ച നല്‍കി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.