മസ്കത്ത്: വാദികബീര്‍ ഇന്ത്യന്‍ സ്കൂളില്‍ സയന്‍സ് ഫെസ്റ്റിവല്‍ നടന്നു. സ്കൂള്‍ മള്‍ട്ടി പര്‍പസ് ഹാളില്‍ നടന്ന പരിപാടിയില്‍ എസ്.എം.സി പ്രസിഡന്‍റ് ഹര്‍ഷേന്ദുഷാ, വൈസ് പ്രിന്‍സിപ്പല്‍ ജയപ്രകാശ് പിള്ള, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദിനാഘോഷത്തിന്‍െറ ഭാഗമായി ഇന്‍റര്‍ഹൗസ് മോഡല്‍ മേക്കിങ് മത്സരം, ട്രഷര്‍ഹണ്ട്, റാപിഡ് ഫയര്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ നടന്നു. മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍നിന്നുള്ള റോമിയാ ഷൈന്‍, ദീപക് കെഷാരി, മസ്കത്ത് ശ്രീലങ്കന്‍ സ്കൂളില്‍നിന്നുള്ള രഞ്ജന വിദുരന്‍സി, പ്രശസ്ത ക്വിസ് മാസ്റ്ററും ഹബീബ് സാലെം ഇലക്ട്രിക്കല്‍സ് മാനേജിങ് ഡയറക്ടറുമായ ഹാല ജമാല്‍ എന്നിവര്‍ മത്സരങ്ങളുടെ വിധികര്‍ത്താക്കളായിരുന്നു.
ഇ-സയന്‍സ് മാഗസിനായ സോസ്മോസിന്‍െറ പ്രകാശനവും ചടങ്ങില്‍ നടന്നു. ഹര്‍ഷേന്ദുഷായും ജെന്നിഫര്‍ റോബിന്‍സണും ചേര്‍ന്നാണ് സയന്‍സ് മാസികയുടെ പ്രകാശനം നിര്‍വഹിച്ചത്. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും പുരസ്കാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.