മസ്കത്ത്: ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രോത്സാഹനവും ബോധവത്കരണവും ലക്ഷ്യമിട്ട് ഒമാന്‍ അവന്യൂസ് മാളില്‍ നടക്കുന്ന മാള്‍ വാരിയേഴ്സ് ചലഞ്ചിന് തിരക്കേറുന്നു. വിവിധ മന്ത്രാലയങ്ങള്‍, എന്‍.ജി.ഒകള്‍, മന്ത്രാലയങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വാരാന്ത്യങ്ങളിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഫിറ്റ്നസ് ക്ളാസുകള്‍, മാതൃകാ പ്രദര്‍ശനം, യോഗാ സെഷന്‍, സുംബ നൃത്തം, വര്‍ക്ക്ഷോപ്പ്, ഇന്‍ഡോര്‍ ക്രിക്കറ്റ്, മിനി ഗോള്‍ഫ്, സുമോ റെസ്ലിങ്, ഫുട്ബാള്‍ ഫ്രീസ്റ്റൈല്‍ കോച്ചിങ്, ഫാമിലി ബൗളിങ് ടൂര്‍ണമെന്‍റ് തുടങ്ങി ആവേശവും കൗതുകവും നിറഞ്ഞ പരിപാടികളാണ് മാള്‍ വാരിയേഴ്സ് ചലഞ്ചിന്‍െറ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ ഒന്നുവരെ പരിപാടികള്‍ നീളുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അമിതവണ്ണമുള്ളവരുടെ എണ്ണം ഒമാനില്‍ വര്‍ധിക്കുകയാണ്. കാന്‍സര്‍ ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. അസുഖംമൂലമുള്ള മരണങ്ങളില്‍ 68 ശതമാനവും തെറ്റായ ജീവിതശൈലി മൂലമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നതായും ഈ സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതശൈലിയെ കുറിച്ച ബോധവത്കരണത്തിന് പ്രസക്തിയുണ്ടെന്നും മാള്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ബുര്‍ജീല്‍ ആശുപത്രിയുടെ സൗജന്യ ആരോഗ്യ പരിശോധനയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.