മസ്കത്ത്: ഒമാനിലെ വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ കൂട്ടായ്മയായ വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഇഫ്താർ സംഗമവും വളാഞ്ചേരി ഫാസിൽ അനുസ്മരണവും സംഘടിപ്പിച്ചു. റുവി മദീന റെസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ ഇദ്രീസ് സാഹിബ് റമദാൻ സന്ദേശം നൽകി സംസാരിച്ചു. തുടർന്ന് നടന്ന ഫാസിൽ അനുസ്മരണ ചടങ്ങിൽ ജലീൽ വളാഞ്ചേരി, സൈഫുദ്ദീൻ വളാഞ്ചേരി, മുസ്തഫ വളാഞ്ചേരി എന്നിവർ സംസാരിച്ചു. വളാഞ്ചേരിയിലെ സാമൂഹിക, സാംസ്കാരിക, സേവന രംഗത്തെ ഉയർന്നുവരുന്ന പ്രതീക്ഷയായിരുന്നു അകാലത്തിൽ പൊലിഞ്ഞുപോയ ഫാസിലെന്ന് അനുശോചന പ്രസംഗം നടത്തിയവർ അനുസ്മരിച്ചു. വൈക്കത്തൂർ ഷറഫുദ്ദീൻ ചികിത്സാ സഹായ നിധിയിലേക്ക് കൂട്ടായ്മയുടെ വകയായി സഹായം നൽകാൻ തീരുമാനിച്ചു.
ഇതിനായി നാസർ പാറമ്മലിനെ കൺവീനർ ആയി നിശ്ചയിക്കുകയും ചെയ്തു. ചടങ്ങിൽ ഒ.കെ. ജലീൽ വളാഞ്ചേരി അധ്യക്ഷത വഹിച്ചു സൈദ് അലി മുഹമ്മദ് സ്വാഗതവും കെ.ടി. ഇസ്മായിൽ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ഷബീൽ, മനോജ് ഇബ്രി സാബു പൈങ്കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.