മസ്കത്ത്്: എണ്ണ വില വര്‍ധനയും ബസ് സര്‍വിസും കാരണം പ്രതിസന്ധി നേരിടുന്ന ഒമാനിലെ ടാക്സി ഡ്രൈവര്‍മാര്‍ ടാക്സി നിരക്കുകള്‍ ഏകീകരിക്കണമെന്ന ആവശ്യമുന്നയിക്കുന്നു. അധികൃതര്‍ വിവിധ മേഖലകളിലേക്കുള്ള നിരക്കുകള്‍ ഏകീകരിക്കാത്തതിനാല്‍ പല ഡ്രൈവര്‍മാരും പല നിരക്കുകളാണ് ഈടാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാരും ഡ്രൈവര്‍മാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാനും കാരണമാകാറുണ്ട്. പല നിരക്കുകള്‍ ഈടാക്കുന്നത് കാരണം പലരും ടാക്സി ഒഴിവാക്കി മുവാസലാത്തിനെ ആശ്രയിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാക്കുന്നതായി ഡ്രൈവര്‍മാര്‍ കരുതുന്നു.
അതിനാല്‍, ടാക്സി നിരക്കുകള്‍ ഏകീകരിക്കുന്നത് യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സഹായകമാവുമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. നിലവില്‍ ഒമാനില്‍ ടാക്സി നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ അധികൃതര്‍ ഇടപെടാറില്ല. ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ച് നിരക്കുകള്‍ വര്‍ധിക്കുകയാണ് പതിവ്. മറ്റു പോംവഴികളില്ലാത്തതിനാല്‍ യാത്രക്കാര്‍ അത് അംഗീകരിക്കാനും നിര്‍ബന്ധിതരായിരുന്നു. ഗോനു ദുരന്തം കഴിഞ്ഞ ഉടനെ അല്‍ അമിറാത്ത്, ഖുറിയാത്ത് ഭാഗങ്ങളിലേക്ക് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. റോഡ് തകര്‍ന്നുവെന്ന കാരണം പറഞ്ഞാണ് അന്ന് നിരക്കുകള്‍ കൂട്ടിയത്. എന്നാല്‍ റോഡ് പുനര്‍നിര്‍മാണം കഴിഞ്ഞിട്ടും പഴയ നിരക്കുകള്‍ തന്നെയാണ് അന്ന് ടാക്സി ഡ്രൈവര്‍മാര്‍ ഈടാക്കിയിരുന്നത്. ഒമാന്‍െറ മറ്റ് ഭാഗങ്ങളിലും സമാനമായ സംഭവങ്ങളുണ്ട്. റൂവിയില്‍നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള മത്രയിലേക്ക് മുന്‍കാലങ്ങളില്‍ 200 ബൈസയാണ് ഈടാക്കിയിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് റോഡ് പുനര്‍നിര്‍മാണം തുടങ്ങിയപ്പോള്‍ 300 ബൈസ ഈടാക്കാന്‍ തുടങ്ങി. റോഡ് പുനര്‍ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറായില്ല. റൂവിയില്‍നിന്ന് മത്രയെക്കാള്‍ ദൂരമുള്ള കോര്‍ണീഷിലേക്ക് വാനുകള്‍ക്ക് 100 ബൈസയും കാറുകള്‍ക്ക് 200 ബൈസയുമാണ്. ഇക്കാരണത്താലാണ് ഏകീകൃത നിരക്കുകള്‍ വേണമെന്ന് യാത്രക്കാരും ആഗ്രഹിക്കുന്നത്.
എന്നാല്‍, ഒമാന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വിസുകള്‍ ആരംഭിച്ചതോടെ ടാക്സി ഡ്രൈവര്‍മാരുടെ യഥേഷ്ടമുള്ള വില വര്‍ധനവും മറ്റും വിലപ്പോവുന്നില്ല. നിരക്കുകള്‍ വര്‍ധിപ്പിച്ചാല്‍ യാത്രക്കാര്‍ ടാക്സി ഉപേക്ഷിച്ച് ബസിനെ ആശ്രയിക്കുമെന്ന ഭയവും ഡ്രൈവര്‍മാര്‍ക്കുണ്ട്. അതിനാല്‍, എണ്ണവില 50 ശതമാനത്തിലധികം വര്‍ധിച്ചിട്ടും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ ഭയക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ തങ്ങള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ളെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. ഇപ്പോഴും പഴയ നിരക്കുകള്‍ തന്നെയാണ് ഈടാക്കുന്നതെന്നും ഇവര്‍ പറയുന്നു.
മുവാസലാത്ത് ബസ് സര്‍വിസ് ആരംഭിച്ചതോടെ ടാക്സി ഡ്രൈവര്‍മാരുടെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ടാക്സികളേക്കാള്‍ ഏറെ സൗകര്യമുള്ളതിനാല്‍ യാത്രക്കാര്‍ ബസില്‍ യാത്ര ചെയ്യാനാണ് താല്‍പര്യം കാണിക്കുന്നത്. ടാക്സി ഡ്രൈവര്‍മാരുടെ വരുമാനം കുറഞ്ഞതോടെ പലരും മറ്റുജോലികള്‍ തേടുന്ന കാര്യവും ചിന്തിക്കുന്നുണ്ട്.
അതോടൊപ്പം, നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ളെന്ന് മുവാസലാത്ത് അധികൃതരും അറിയിച്ചു. എന്നാല്‍, എണ്ണവില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അപ്പോള്‍ വിഷയം പുന$പരിശോധിക്കുമെന്നും മുവാസലാത്ത് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.