മൂന്നു തസ്തികകളിലെ താല്‍ക്കാലിക വിസാ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി

മസ്കത്ത്: ആശാരിയടക്കം മൂന്നു തസ്തികകളിലെ താല്‍ക്കാലിക വിസാ നിരോധം ആറുമാസത്തേക്ക് കൂടി നീട്ടി. ജനുവരി ഒന്നുമുതല്‍ നിരോധം നിലവില്‍ വന്നതായി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ആശാരിക്ക് പുറമെ മെറ്റലര്‍ജിസ്റ്റ്, കൊല്ലന്‍, ഇഷ്ടികനിര്‍മാണ തൊഴിലാളി തസ്തികകളിലെ വിസാ നിരോധമാണ് ആറുമാസത്തേക്കുകൂടി നീട്ടിയത്. 
മൊത്തം ഒമ്പത് തസ്തികകളിലാണ് താല്‍ക്കാലിക വിസാനിരോധനം നിലവിലുള്ളത്. ഇതില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് ജീവനക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി അഞ്ചു വിഭാഗങ്ങളുടെ വിസാ നിരോധനം കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നിലവില്‍ വന്നിരുന്നു. 
നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍ എന്നീ തസ്തികകളില്‍ 2013 നവംബര്‍ മുതലാണ് താല്‍ക്കാലിക വിസാ നിരോധനം നിലവില്‍ വന്നത്. 
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്, ഒട്ടക വളര്‍ത്തല്‍ തസ്തികകളില്‍ ഡിസംബര്‍ ഒന്നു മുതലും ആശാരി, മെറ്റലര്‍ജിസ്റ്റ്, കൊല്ലന്‍, ഇഷ്ടികനിര്‍മാണ തൊഴിലാളി എന്നിവയില്‍ 2014 ജനുവരി ഒന്നുമുതലുമാണ് നിരോധനം പ്രാബല്യത്തില്‍വന്നത്. നിരോധം വിസ പുതുക്കുന്നതിന് ബാധകമല്ളെന്നും അധികൃതര്‍ അറിയിച്ചു.
 എന്നാല്‍, മന്ത്രാലയം എക്സലന്‍റ് നിലവാരം നല്‍കിയ കമ്പനികള്‍ക്കും അന്താരാഷ്ട്ര കമ്പനികള്‍ക്കും കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കും വിസാ നിയന്ത്രണം ബാധകമല്ല. 
ഉടമകളുടെ മുഴുവന്‍സമയ ചുമതലയിലുള്ളതും ‘റിയാദ’യിലും പബ്ളിക് അതോറിറ്റി ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ സ്ഥാപനങ്ങളും വിസാനിരോധനത്തിന്‍െറ പരിധിയില്‍വരില്ല. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.