ഷട്ടില്‍ ബാഡ്മിന്‍റണ്‍  ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു

മസ്കത്ത്: തനിമ ഒമാന്‍ - ടീന്‍സ് ഒമാന്‍  സംയുക്താഭിമുഖ്യത്തില്‍  പെണ്‍കുട്ടികള്‍ക്കായി ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. ബോഷര്‍ ഗള്‍ഫാര്‍  ക്ളബ് ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ടീന്‍സ് പെണ്‍കുട്ടികളുടെ 16 ടീമുകള്‍ പങ്കെടുത്തു. നിസ്വയെ പ്രതിനിധാനംചെയ്ത മര്‍വ ഫസല്‍ - റയ റഹ്മാന്‍ സഖ്യം കപ്പ് സ്വന്തമാക്കി. ദാര്‍സൈത്തില്‍ നിന്നുള്ള നദ നൂര്‍ - ഹെന ഫാത്തിമ സഖ്യം റണ്ണേഴ്സ് അപ്പ് ആയി.  റഹ്മത്ത്, സഹല, നജാത്ത് എന്നിവര്‍ ബാഡ്മിന്‍റണ്‍  മത്സരം  നിയന്ത്രിച്ചു. മുന്‍ ദേശീയ ബാഡ്മിന്‍റണ്‍ ചാമ്പ്യനായ ഫാത്തിമ നസ്നിന്‍, സുലൈഖ യാഖൂബ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. തനിമ രക്ഷാധികാരി മുനീര്‍ വരന്തരപ്പിള്ളി  ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്‍റിന്  തനിമ കണ്‍വീനര്‍ നൗഫര്‍ എ.ആര്‍,  ടീന്‍സ് കണ്‍വീനര്‍ നബീല്‍ കാട്ടകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.