സൂര്‍: ഇന്‍ഡോ-ഒമാന്‍ കലാ സാംസ്കാരിക വിനിമയത്തിന്‍െറ ഭാഗമായി ഒമാനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന കശ്മീരി നൃത്തോത്സവത്തിനു വെള്ളിയാഴ്ച തുടക്കമാകും.
ഇന്ത്യ ഫെസ്റ്റ് പരിപാടിയുടെ ഭാഗമായാണ് നൃത്തോത്സവം നടക്കുക. ഇന്ത്യയിലെയും ഒമാനിലെയും കലാ-സാംസ്കാരിക വൈവിധ്യങ്ങളെ കുറിച്ച് രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം അടുത്തറിയുന്നതിന് ഇന്ത്യയിലെയും ഒമാനിലെയും കലാ സാംസ്കാരിക പൈതൃക വകുപ്പുകളും വിദേശകാര്യ വകുപ്പുകളും സംയുക്തമായി സഹകരിച്ചാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് സൊഹാര്‍ ബീച്ച് ഹോട്ടലിലും ശനിയാഴ്ച വൈകീട്ട് സൂര്‍ ഇന്ത്യന്‍ സ്കൂളിനടുത്തുള്ള കിങ് ഹാളിലും ഞായറാഴ്ച വൈകീട്ട് മസ്കത്ത് അല്‍ ബുസ്താന്‍ ഹോട്ടലിലും 14ന് വൈകീട്ട് സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളിലുമാണ് പരിപാടികള്‍ നടക്കുക. ശനിയാഴ്ച രാത്രി ഏഴിന് നടക്കുന്ന പരിപാടിയില്‍ സൂറിലെ ഇന്ത്യന്‍ സമൂഹം ഭാഗമാകണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഇവന്‍റ് കണ്‍വീനര്‍ നാസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.