മസ്കത്ത്: സലാലയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ മലയാളികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച നാട്ടിലത്തെിക്കും. ഉറവക്കുഴി കുറ്റമറ്റത്തില്‍ പരേതനായ മുഹമ്മദ് കുഞ്ഞിന്‍െറ മകന്‍ നജീബ് (ബേബി-49), മൂവാറ്റുപുഴ ആട്ടായം മുടവനശേരിയില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് (52) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച രാവിലെയുള്ള വിമാനത്തില്‍ മസ്കത്തിലത്തെിക്കും. തുടര്‍ന്ന് പുലര്‍ച്ചെ ഒന്നരക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ കൊച്ചിയിലേക്കും കൊണ്ടുപോകും.
ജനുവരി 22നാണ് ഇവരെ ദാരീസില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. പുലര്‍ച്ചെ താമസസ്ഥലത്തിന് സമീപത്തെ കെട്ടിടത്തിന് താഴെയാണ് മുഹമ്മദിന്‍െറ മൃതദേഹം കണ്ടത്തെിയത്. റോഡിലൂടെ പോവുകയായിരുന്ന ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നത്തെിയ പൊലീസ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് നജീബിന്‍െറ മൃതദേഹവും കണ്ടത്തെി. നജീബിന്‍െറ സുഹൃത്തായ മൂവാറ്റുപുഴ സ്വദേശി കൂടിയായ കരീമും ചേര്‍ന്ന് തുംറൈത്തില്‍ ക്രഷര്‍ യൂനിറ്റ് തുടങ്ങുന്നതിനാണ് ഇരുവരും സലാലയില്‍ എത്തിയത്. വിസിറ്റിങ് വിസയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇവര്‍ സലാലയില്‍ വന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു.
നാട്ടുകാരും സുഹൃത്തുക്കളുമായ മുഹമ്മദിന്‍െറയും നജീബിന്‍െറയും മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പൊലീസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും കാട്ടി ഇരുവരുടെയും ഭാര്യമാര്‍ നാട്ടില്‍നിന്ന് മസ്കത്ത് ഇന്ത്യന്‍ എംബസിയിലടക്കം പരാതികള്‍ നല്‍കിയിരുന്നു. അതേസമയം, നജീബിനെ കുത്തിക്കൊന്ന ശേഷം സമീപത്തെ കെട്ടിടത്തില്‍നിന്ന് ചാടി മുഹമ്മദ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.
ഗള്‍ഫ് ന്യൂസ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ മുഹമ്മദിന് എന്താണ് പ്രേരണയായത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ അജ്ഞാതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.