അബ്ബാസിയ: കാസർകോട് എക്സ്പാറ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കാസർകോട് ഉത്സവ് 2017 ഒക്ടോബർ ആറിന് രാവിലെ പത്തുമുതൽ അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. സിനിമ പിന്നണി ഗായകരായ അൻവർ സാദാത്, ബാഹുബലി ഫെയിം നയന നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, പ്രശസ്ത നർത്തകി ദീപ സന്തോഷ് മംഗളൂർ ഒരുക്കുന്ന ഭരതനാട്യം എന്നിവയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കൂടാതെ ഒപ്പന, തിരുവാതിര, കോൽക്കളി, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും. രാവിലെ പത്തിന് പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. പുരുഷന്മാരുടെ പായസ മത്സരം, കുട്ടികൾക്ക് കളറിങ് മത്സരം, സ്ത്രീകളുടെ മൈലാഞ്ചി മത്സരം തുടങ്ങിയവ നടക്കും. ഓണസദ്യ, മാവേലി, ചെണ്ടമേളം തുടങ്ങിയവ യും അരങ്ങേറും. നാലു ബഡ്സ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള മൊബൈൽ ഫ്രീസർ നൽകുക എന്നീ പദ്ധതികൾ നടപ്പാക്കുമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. പ്രസിഡൻറ് അനിൽ കള്ളാർ അധ്യക്ഷത വഹിച്ചു. സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ചാരിറ്റി കൂപ്പൺ പ്രകാശനം മലബാർ ഗോൾഡ് കുവൈത്ത് ഹെഡ് അഫ്സൽ ഖാൻ നിർവഹിച്ചു. സലാം കളനാട്, രാമകൃഷ്ണൻ എന്നിവർ പ്രോജക്ടുകൾ വിശദീകരിച്ചു. ഹമീദ് മധൂർ, മുഹമ്മദ് ആറങ്ങാടി, അഷ്റഫ് തൃക്കരിപ്പൂർ, നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, നളിനാക്ഷൻ, പി.എ. നാസർ, സുദൻ ആവിക്കര, നൗഷാദ് തിടിൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 99609730.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.