മസ്കത്ത്: പ്രവാസി മലയാളികൾക്കായി പുതുതായി രൂപംകൊണ്ട സ്വതന്ത്ര സംഘടനയായ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ (കെ.പി.ഡബ്ല്യൂ.എ) പ്രതിനിധികൾ മസ്‌കത്തിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമായി ചർച്ച നടത്തി. പ്രസിഡൻറ് അഡ്വ. പ്രദീപ് മണ്ണുത്തി, സെക്രട്ടറി വിനോദ് ലാൽ ശ്രീകൃഷ്ണപുരം, വൈസ് പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അൻസാർ, ജോ. സെക്രട്ടറി ശിഹാബുദ്ദീൻ ഉളിയത്തിൽ, ട്രഷറർ ബിനു ഭാസ്കർ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. പ്രതിനിധികൾ കേരള പ്രവാസി വെൽഫെയർ അസോസിയേഷെൻറ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിക്കുകയും ഇന്ത്യൻ സ്ഥാനപതിയുടെയും സ്ഥാനപതി കാര്യാലയത്തിെൻറയും പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. മുന്നൂറിലധികം അംഗങ്ങളുള്ള ഒമാൻ ചാപ്റ്ററിെൻറ പ്രഥമ ജനറൽ ബോഡി യോഗം ഇൗ മാസം 21ന് മസ്കത്തിൽ ചേരാനിരിക്കുകയാണ്.
സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അംബാസഡർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.
ഒമാെൻറ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും എത്തിപ്പെട്ട് അവിടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ പ്രശ്നങ്ങളിൽ ഇടപെടുന്ന സംഘടനകളാണ് ആവശ്യമെന്നും അംബാസഡർ ചൂണ്ടിക്കാട്ടിയതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.