ബാത്തിന മേഖലയിൽ ഇത്​ വിളവെടുപ്പുകാലം

മുസന്ന: വിളവെടുപ്പി​െൻറ ആവേശത്തിലാണ് ബാത്തിന മേഖലയിലെ കൃഷിത്തോട്ടങ്ങൾ. ചൂടുകാലത്തിന് മുന്നോടിയായുള്ള വിളവെടുപ്പിൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് ഇവിടത്തെ കർഷകർ. നിരവധി മലയാളികളും ഇവിടെ തോട്ടങ്ങൾ നടത്തുന്നുണ്ട്. കൊല്ലം കടയ്ക്കൽ സ്വദേശി അനിലി​െൻറയും വിനോദി​െൻറയും ഉടമസ്ഥതയിലുള്ള തോട്ടങ്ങളിൽ ഇക്കുറി വെള്ളരിക്ക് റെക്കോഡ് വിളവാണ് ലഭിച്ചത്. വിഷുവിന് മുന്നോടിയായി നടത്തിയ വിളവെടുപ്പിൽ നൂറു ടണ്ണിലേറെ വെള്ളരിയാണ് ലഭിച്ചത്. തക്കാളി, കാബേജ്, ചുരക്ക, മത്തൻ, കുമ്പളം ഏതാണ്ടെല്ലാ പച്ചക്കറികളും ഖദറയിലും ബർക്കയിലും മുസന്നയിലുമായുള്ള ഇവരുടെ തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ഇവയുടെ വിളവെടുപ്പും നടന്നുവരുകയാണ്. കഴിഞ്ഞ 15 വർഷമായി ഇവർ കൃഷി നടത്തിവരുന്നു. ഭൂമി പത്തുവർഷത്തെ കരാറിലെടുത്താണ് ഇവരുടെ കൃഷി. വെള്ളരി വർഷത്തിൽ അഞ്ചു തവണയാണ് കൃഷിയിറക്കാറ്. തക്കാളിയും കാബേജും ഒഴിച്ചുള്ള പച്ചക്കറികൾ വർഷത്തി​െൻറ ഏതാണ്ടെല്ലാ മാസങ്ങളിലും വിളയുമെന്ന് അനിൽ പറയുന്നു. വേനലിലാണ് തക്കാളിയും കാബേജും ഒഴിവാക്കാറ്. വിളവെടുക്കുന്ന പച്ചക്കറി നേരിട്ട് വിപണനം നടത്താൻ റുസൈൽ പച്ചക്കറി മാർക്കറ്റിൽ ഇവർക്ക് മൊത്ത വിപണന സ്ഥാപനവും ഉണ്ട്. ഒമാന് പുറമെ ദുബൈ വിപണിയിലേക്കും ഇവർ പച്ചക്കറികൾ വിപണനം ചെയ്യുന്നുണ്ട്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.