മസ്കത്ത്: ബലിപെരുന്നാള്‍ അടുത്തതോടെ വാദി കബീര്‍ ജുമാസൂഖിലെ കന്നുകാലി വ്യാപാരം സജീവമായി. സാധാരണ വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കുന്ന ചന്തയാണ് ജുമാസൂഖ് എങ്കിലും പെരുന്നാള്‍ സമയത്ത് നേരത്തേ കന്നുകാലി വ്യാപാരത്തിനായി സജീവമാകും, പ്രത്യേകിച്ച് ബലിപെരുന്നാളിന്.
ബലിപെരുന്നാളിന് അറുക്കാന്‍ വേണ്ട ബലിമൃഗങ്ങളെ ഇവിടെനിന്നാണ് തദ്ദേശീയരും വിദേശികളും വാങ്ങുന്നത്. പ്രധാനമായും ആടുകളാണ് ഇവിടെ വില്‍പനക്കുള്ളത്. പശു, കാള എന്നിവയും വില്‍പനക്കുണ്ട്. ആടുകള്‍ പ്രധാനമായും വരുന്നത് സോമാലിയയില്‍നിന്നാണ്. വില കുറവായതിനാല്‍ സോമാലിയന്‍ ആടുകള്‍ക്ക് പ്രിയം കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നാടന്‍ ആടുകളും വില്‍പനക്ക് ഉണ്ടെങ്കിലും വില കൂടുതലാണ്. 25 റിയാല്‍ മുതല്‍ 60 റിയാല്‍ വരെയാണ് സാധാരണ വില. എങ്കിലും 100 റിയാലിന് മേലെ വില ഉള്ള ആടുകളും ഉണ്ട് . ഉള്‍പ്രദേശങ്ങളില്‍നിന്ന് വരുന്നവരാണ് പ്രധാനമായും വില്‍പനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.