വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി സ്വദേശിയുടെ കുടിവെള്ള കൂളര്‍

മത്ര: നാടും നഗരവും വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി സ്വദേശിയുടെ കുടിവെള്ള വിതരണം. മത്ര സൂഖിനടുത്താണ് സുലൈമാന്‍ എന്ന സ്വദേശി കുടിവെള്ള കൂളര്‍ സ്ഥാപിച്ചിരിക്കുന്നത്.
വഴിയാത്രക്കാര്‍ക്ക് 24 മണിക്കൂറും ഇവിടെനിന്ന് വെള്ളമെടുക്കാം. സുലൈമാന്‍തന്നെ നട്ടുനനച്ച് വളര്‍ത്തിയ തണല്‍മരത്തിനു കീഴെയാണ് പൊതുജനങ്ങള്‍ക്കായി കൂളര്‍ സ്ഥാപിച്ചിട്ടുള്ളത്.
തൊട്ടടുത്തുതന്നെ ദാഹിച്ചുവലയുന്ന പക്ഷി മൃഗാദികള്‍ക്കും ദിവസവും തണുത്ത വെള്ളം പിടിച്ചുവെക്കാനും ഇദ്ദേഹം ശ്രദ്ധ വെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.