വ്യാപാര, നിക്ഷേപ അവസരങ്ങള്‍ തേടി ഇന്ത്യന്‍ കമ്പനികള്‍ ഒമാനിലത്തെുന്നു

മസ്കത്ത്: വിവിധ മേഖലകളിലെ വ്യാപാര, നിക്ഷേപ അവസരങ്ങള്‍ തേടി ഇന്ത്യന്‍ കമ്പനികളുടെ പ്രതിനിധിസംഘം ഒമാനിലത്തെുന്നു. ഹെല്‍ത്ത് കെയര്‍, ഭക്ഷ്യമേഖല, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മൈനിങ് ആന്‍ഡ് മിനറല്‍, നിര്‍മാണം, അടിസ്ഥാന സൗകര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് സഹകരണത്തിന്‍െറ സാധ്യതകള്‍ തേടി എത്തുന്നത്. 
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ എംബസി, ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്‍െറ സഹകരണത്തോടെ മാര്‍ച്ച് 30ന് നടത്തുന്ന പരിപാടിയില്‍ ഒമാനി, ഇന്ത്യന്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, നാസ്കോം, ട്രേഡ് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇന്ത്യന്‍ സംഘം എത്തുന്നത്. 30ന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ നടക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റോടെയാണ് നിക്ഷേപ പ്രോത്സാഹന പരിപാടിക്ക് തുടക്കമാവുക. 
ഉച്ചക്കുശേഷം ഒമാനിലെ നിക്ഷേപാവസരങ്ങള്‍ വിശദീകരിച്ചുള്ള സെമിനാര്‍ എംബസി പരിസരത്ത് നടക്കും. 
ഒമാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് 4.5 ശതകോടി ഡോളര്‍ മൂല്യമുള്ള 2900 സംരംഭങ്ങളാണ് ഇന്ത്യക്കാരുടേതായിട്ടുള്ളത്. ഇന്ത്യയില്‍ മൂന്നു ശതകോടി ഡോളറിന്‍െറ ഒമാനി നിക്ഷേപവുമുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.