Posted On
date_range Updated On
date_range ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു
മസ്കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 14 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. മരിച്ചവരില്‍ മലയാളികളോ ഇന്ത്യക്കാരോ ഉള്‍പ്പെട്ടതായി ഇതുവരെ അറിവില്ല. ഒമാനികളും പാക്കിസ്ഥാന്‍ ബംഗ്ളാദേശ് സ്വദേശികളൂമാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സലാലയില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ഗള്‍ഫ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ബസ് ആണ് അപകടത്തില്‍ പെട്ടത്.
മസ്കത്തില്‍ നിന്ന് ഏതാണ്ട് 300 കിലോമീറ്റര്‍ അകലെ ഫഹൂദ്- ഇബ്രി റോഡില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനങ്ങള്‍ നിശേഷം തകര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.