മത്ര: സജീവമായ റമദാന്‍ രാവുകളെ വരവേല്‍ക്കാന്‍ മത്ര സൂഖിന്‍െറ മുഖം മിനുക്കി മുനിസിപ്പല്‍ അധികൃതര്‍. സൂഖ് മുഴുവന്‍ വര്‍ണവിളക്കുകളാല്‍ അലംകൃതമാക്കിയാണ് സഞ്ചാരികളെയും കസ്റ്റമേഴ്സിനെയും വരവേല്‍ക്കുന്നത്.
ഇനിയുള്ള റമദാന്‍െറ ഏതാനും നാളുകളില്‍ രാവേറെ ചെല്ലുംവരെ സൂഖ് സജീവമാകും. മത്ര സൂഖിന്‍െറ ഉപവിഭാഗമായ ടെയ്ലറിങ് സ്ഥാപനങ്ങള്‍ക്ക് ഇനി ഉറക്കമില്ലാ രാവുകളാണ്.
വിദൂരദിക്കുകളില്‍നിന്ന് വരെ എത്തുന്ന ഇടപാടുകാര്‍ക്ക് പറഞ്ഞ സമയത്ത് പണിതീര്‍ത്ത് നല്‍കണമെങ്കില്‍ പുലരും വരെ പ്രവര്‍ത്തിച്ചേ പറ്റുവെന്ന് മത്രയിലെ തയ്യല്‍ കടക്കാര്‍ പറയുന്നു. സ്ത്രീകളുടെ ഡിസൈന്‍ വസ്ത്രം തയ്ക്കുന്നവര്‍ക്കാണ് വന്‍ തിരക്ക്.
മൂന്നും നാലും ജോടി വസ്ത്രങ്ങളാണ് പെരുന്നാളിനായി സ്വദേശി സ്ത്രീകള്‍ തയ്പ്പിക്കുക. പെരുന്നാളിന്‍െറ തലേദിവസം മുതല്‍തന്നെ പുതുവസ്ത്രം അണിയുക ഇവിടത്തെ ഒരു രീതിയാണ്. നൗമി എന്നാണ് അതിന് പറയുക.
പുരുഷന്മാരും ഒന്നിലധികം വസ്ത്രങ്ങള്‍ പെരുന്നാളിനായി തയ്പ്പിക്കാറുണ്ട്. മത്രയിലെ തയ്യല്‍ക്കാരോടാണ് ഒമാനികള്‍ക്ക് കൂടുതല്‍ പ്രിയമെന്നതും ഇവിടെ തിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. സൂഖിലെ മറ്റു കടകളിലും തിരക്കേറിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചുതുടങ്ങിയതോടെ ഷോപ്പിങ്ങിന് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.