മസ്കത്ത്: റൂവിയില്‍ താമസകേന്ദ്രത്തില്‍ വന്‍തീപിടിത്തം. സിറ്റി സിനിമക്ക് പിന്‍വശത്തുള്ള ‘ബോംബെ ഗല്ലി’ എന്നറിയപ്പെടുന്ന താമസകേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. പൊള്ളലേറ്റും പുകശ്വസിച്ചുമുണ്ടായ പരിക്കുകളെ തുടര്‍ന്ന് ഒരു ബംഗ്ളാദേശ് സ്വദേശിയെ ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികപേരും ജോലിക്കുപോയിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.
അകത്തുണ്ടായിരുന്നവര്‍ കിട്ടിയ സാധനങ്ങളുമായി തീപടരും മുമ്പ് രക്ഷപ്പെട്ടു. നിരവധി ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ രാത്രിയും തീ അണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടെ താമസം. കൂടുതല്‍ താമസക്കാരും ബംഗ്ളാദേശുകാരും ആന്ധ്ര, തമിഴ്നാട് സ്വദേശികളുമാണ്. കുറച്ച് മലയാളികള്‍ മാത്രമാണുള്ളത്. കോഴിക്കോട് സ്വദേശികളായ ഷാജി, കുമാരന്‍, ഷികിന്‍, ദാമോദരന്‍ എന്നിവരുടെ ഉടുതുണിയൊഴികെയുള്ള വസ്തുക്കള്‍ കത്തിനശിച്ചു.
പാസ്പോര്‍ട്ടും കുറച്ചുസാധനങ്ങളും മാത്രമാണ് ബാക്കിയായതെന്ന് ഷാജി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജോലികഴിഞ്ഞ് വരുമ്പോഴാണ് തീപടരുന്നത് കണ്ടത്. മുറിയിലെ ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയും കത്തിയതായി ഷാജി പറഞ്ഞു. ഷികിന്‍െറ സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ ചിലരും ഇവിടെ താമസമുണ്ടെങ്കിലും അവരുടെ ഭാഗത്തേക്ക് എത്തുംമുമ്പ് തീയണച്ചു. ആസ്ബസ്റ്റോസ് ഷീറ്റിട്ട മുറികള്‍ പൈ്ളവുഡ് അടിച്ചാണ് വേര്‍തിരിച്ചിട്ടുള്ളത്. അതിനാലാണ് തീ ആളിപ്പടര്‍ന്നത്. മുറികളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പുറത്തത്തെിച്ചതിനാല്‍ തീപിടിത്തത്തിന്‍െറ ആഘാതം കുറഞ്ഞു.
പുറത്തത്തെിച്ച സാധനങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ രാത്രി വൈകിയും റോഡരികില്‍ ഇരിക്കുകയാണ് ഇവിടത്തെ താമസക്കാര്‍. ഇടുങ്ങിയ വഴിയായതിനാല്‍ റോഡില്‍ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ നിര്‍ത്തി പൈപ്പിട്ടാണ് സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറിയും തീയണക്കാന്‍ ശ്രമിച്ചു. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.