മസ്കത്ത്: പാരമ്പര്യ തനിമയില്‍ ഒമാനില്‍ നാളെ ഖറന്‍ഖശൂഹ് ആഘോഷം നടക്കും. കുട്ടികളും യുവാക്കളും പാട്ടുപാടി വീടുകള്‍ കയറിയിറങ്ങി സമ്മാനങ്ങള്‍ സ്വീകരിക്കുന്ന പരമ്പരാഗത ആഘോഷമായ ഖറന്‍ ഖശൂഹ് എല്ലാ പൊലിമയോടെയും ആഘോഷിക്കാന്‍ സ്വദേശികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മത്ര, ബിദായ, സൊഹാര്‍, ഖുറിയാത്ത്, സുമൈല്‍, നിസ്വ തുടങ്ങിയ സ്ഥലങ്ങളില്‍ ഖറന്‍ ഖശൂഹിന്‍െറ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.
അയല്‍വാസികളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ കല്ലുകൊണ്ട് കൊട്ടിപ്പാടുകയാണ് ചെയ്യുക. റമദാന്‍ പകുതിയിലേക്ക് പ്രവേശിച്ചെന്ന സന്ദേശം കവിതയിലൂടെ കൈമാറുന്ന ബാല്യകൗമാരങ്ങള്‍ തങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കാനും കവിതയിലൂടെ ആവശ്യപ്പെടും. നാളെ അസ്ര്‍ നമസ്കാരശേഷം കുട്ടികള്‍ അനുയോജ്യമായ കല്ലുകള്‍ ഒരുക്കിവെക്കാന്‍ തുടങ്ങും. മഗ്രിബ് മുതല്‍ ഇശാഅ് വരെയാണ് ആഘോഷം നടക്കുക. സമ്മാനങ്ങള്‍ ലഭിച്ചശേഷം വീട്ടുകാര്‍ക്ക് നന്ദി അറിയിച്ചശേഷം കുട്ടിക്കൂട്ടങ്ങള്‍ അടുത്ത വീട്ടിലേക്ക് നീങ്ങും. കുട്ടിക്കൂട്ടങ്ങളെ സ്വീകരിക്കാന്‍ ഗൃഹാങ്കണങ്ങളൊരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാര്‍ക്കറ്റുകളില്‍ ഇവര്‍ക്ക് നല്‍കേണ്ട സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു ഗൃഹനാഥന്മാര്‍. മിഠായിപ്പൊതികള്‍, ശീതളപാനീയങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയും പെരുന്നാള്‍ ആഘോഷത്തിന് ഉപകരിക്കും വിധം പണവും ലഭിക്കും. വീടുവീടാന്തരം കയറിയിറങ്ങുന്ന സംഘം ഈണത്തിലുള്ള പാട്ടുകള്‍ പാടുകയും നൃത്തം ചവിട്ടുകയും ചെയ്യും.
ഇത്തരം കാഴ്ചകള്‍ അറബ് വംശജരല്ലാത്ത ജനങ്ങളില്‍ ആശ്ചര്യക്കാഴ്ചയാണ്. റമദാന്‍െറ രാവുകള്‍ പ്രാര്‍ഥനകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന കേരളീയരെപ്പോലുള്ളവര്‍ക്ക് ഇത്തരം കാഴ്ചകള്‍ പുതുമ നിറഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.