നൂര്‍ജഹാന്‍ മുഹമ്മദ്  റാഫിക്ക് ഒന്നാം റാങ്ക്

മസ്കത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ ആഭിമുഖ്യത്തില്‍ നടന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. നൂര്‍ജഹാന്‍ മുഹമ്മദ് റാഫി, ആരിഫ അബ്ദുസ്സലാം (ഇരുവരും മസ്കത്ത്), മുഹമ്മദ് അലി തൊട്ടോളി (ഇബ്ര) എന്നിവര്‍ ആദ്യ മൂന്നു റാങ്കുകള്‍ നേടിയതായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് മുഹമ്മദ് അഷ്റഫ് ഷാഹി അറിയിച്ചു. കെ.എന്‍.എം. പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണത്തിലെ ഒമ്പതാം ജുസ്അ് ആസ്പദമാക്കിയാണ് പരീക്ഷ നടന്നത്. 
 മസ്കത്ത്, സീബ്, റൂവി, സഹം, നിസ്വ, സുവൈഖ് തുടങ്ങിയ കേന്ദ്രങ്ങളില്‍  ഇരുനൂറിലധികം പേര്‍ പരീക്ഷയെഴുതി. സുനി സജീബ് (മസ്കത്ത്), ഫാത്തിമ നസീറ (സഹം), അബ്ദുറസാഖ് തിരൂര്‍ (മസ്കത്ത്), ഷബ്ന ഇസ്സുദ്ദീന്‍ (നിസ്വ), ഷന (മസ്കത്ത്), മിന്‍ഹത് റഷീദ് (സഹം), ബുഷറ ലത്തീഫ് (സഹം) എന്നിവര്‍ നാലുമുതല്‍ പത്തുവരെ റാങ്കുകള്‍ പങ്കിട്ടു. 16 പേര്‍ ഡിസ്റ്റിങ്ഷനും 50 പേര്‍ ഫസ്റ്റ്ക്ളാസും നേടി ഉന്നതവിജയം കരസ്ഥമാക്കി.  റിട്ടേണ്‍ വിമാന ടിക്കറ്റ്, വണ്‍വേ വിമാന ടിക്കറ്റ് എന്നിവയാണ് ആദ്യ രണ്ടു സമ്മാനങ്ങള്‍. 
മറ്റു വിജയികള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും പ്രോത്സാഹന സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. റമദാന് ശേഷം പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓരോ സെന്‍ററിലും ഉന്നതവിജയം നേടിയവരെ പ്രത്യേകം ആദരിക്കും.  
മുഹമ്മദ് അലി, ഷബ്ന ഇര്‍ഫാന്‍, രസ്ന ഫഹദ് (ഇബ്ര), നൂര്‍ജഹാന്‍, ആരിഫ അബ്ദുസ്സലാം, സുനി നജീബ് (മസ്കത്ത്), ഷബ്ന ഇസ്സുദ്ദീന്‍, ഡോ. മുഹ്സിന, സാജിത ഫസല്‍ (നിസ്വ), ഫാതിമ റഷീദ, മിന്‍ഹത് റഷീദ്, ബുഷറ ലത്തീഫ് (സഹം), ആരിഫ ഷാഫി, ഷഫ്ന മുഹമ്മദ്, സിറാജുദ്ദീന്‍. വി.എച്ച് (സീബ്), ഫര്‍സാന, നസീം, മുനീര്‍ (സുവൈഖ്)  എന്നിവരാണ് ഓരോ സെന്‍ററിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. ഖുര്‍ആന്‍ പഠനം ലളിതവും ജനകീയവുമാക്കി പഠനത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുകയാണ് വിജ്ഞാന പരീക്ഷയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.
 പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഖുര്‍ആന്‍ അര്‍ഥസഹിതം മനസ്സിലാക്കി തജ്വീദോടുകൂടി പാരായണം, ഫാമിലി ഖുര്‍ആന്‍ പഠന ക്ളാസ് തുടങ്ങിയ പഠന പദ്ധതികള്‍ ഇസ്ലാഹി സെന്‍റര്‍ നടത്തിവരുന്നുണ്ട്. 
അടുത്ത പത്താം ജുസ്അ് പരീക്ഷയുടെ മുന്നോടിയായി ഓപണ്‍ ബുക് ഹോം എക്സാമിനേഷന്‍ സംഘടിപ്പിക്കും. പ്രത്യേകം തയാറാക്കിയ സിലബസ് സമ്മാനദാന ചടങ്ങില്‍ പ്രകാശനം ചെയ്യും. മുനീര്‍ എടവണ്ണ (ജന. സെക്ര.), അബ്ദുറസാഖ് കൊടുവള്ളി (ട്രഷ.), അബ്ദുല്‍ കാദര്‍ കാസര്‍കോട് (അഡൈ്വസര്‍), ഷമീര്‍ ചെന്ത്രാപ്പിന്നി (എക്സാം കണ്‍ട്രോളര്‍)) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.